Follow KVARTHA on Google news Follow Us!
ad

Drowned to Death | ആലുവയില്‍ അച്ഛനും 2 മക്കളും പുഴയില്‍ മുങ്ങിമരിച്ചു; 'മക്കളെ പാലത്തില്‍ നിന്നും പുഴയിലേക്ക് വലിച്ചെറിഞ്ഞതിന്' പിന്നാലെ യുവാവും ചാടിയെന്ന് പൊലീസ്

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kochi,News,Drowned,Children,Police,Dead Body,Phone call,Kerala,Obituary,Local News,
കൊച്ചി: (www.kvartha.com) ആലുവയില്‍ 'മക്കളെ പാലത്തില്‍ നിന്നും പുഴയിലേക്ക് വലിച്ചെറിഞ്ഞതിന്' പിന്നാലെ അച്ഛനും ചാടി. മൂന്നുപേരെയും നാട്ടുകാര്‍ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആലുവ പാലത്തില്‍ നിന്നാണു മൂന്നു പേരും പെരിയാറില്‍ ചാടിയതെന്നു പൊലീസ് പറഞ്ഞു.

Father and Children drowned to Death in Aluva, Kochi, News, Drowned, Children, Police, Dead Body, Phone call, Kerala, Obituary, Local News


സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

പാലാരിവട്ടം കളവത്തുപറമ്പ് റോഡില്‍ തുരാട്ടുപറമ്പ് വീട്ടില്‍ ടി എച് ഉല്ലാസ് ഹരിഹരനും (ബേബി) മക്കളായ പ്ലസ് വണ്‍ വിദ്യാര്‍ഥിനി കൃഷ്ണപ്രിയ, ഏഴാം ക്ലാസ് വിദ്യാര്‍ഥി ഏകനാഥ് എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് നാലരമണിയോടെ ശിവരാത്രി മണപ്പുറത്തേക്ക് പോകുന്ന പാലത്തില്‍ നിന്നാണ് ഇവര്‍ ചാടിയത്. പുഴയില്‍ മീന്‍ പിടിക്കുന്നവരും മറ്റും ഇവര്‍ ചാടുന്നതു കണ്ടു. ഉടന്‍തന്നെ തിരച്ചില്‍ ആരംഭിക്കുകയും അഗ്‌നിരക്ഷാ സേനയെ വിവരം അറിയിക്കുകയുമായിരുന്നു.

പൊലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി. ഉല്ലാസ് ആദ്യം ആണ്‍കുട്ടിയെ പുഴയിലേക്ക് എടുത്തിടുകയായിരുന്നു. ഇതുകണ്ട് കരയുകയായിരുന്ന പെണ്‍കുട്ടിയെയും ബലം പ്രയോഗിച്ച് പുഴയിലേക്ക് എടുത്തിട്ട ശേഷം ഉല്ലാസും ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കുട്ടികളുടെ മൃതദേഹങ്ങള്‍ ആദ്യം കണ്ടെത്തി. രണ്ടു മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് ഉല്ലാസിന്റെ മൃതദേഹം കണ്ടെടുത്തത്.

ഉല്ലാസിന്റെ കൈവശം ഉണ്ടായിരുന്ന ഫോണില്‍ നിന്നുമാണ് പൊലീസ് വീട്ടില്‍ വിവരം അറിയിച്ചത്. ഉച്ചയ്ക്ക് കുട്ടികളെ കൂട്ടി ഇടപ്പള്ളി പള്ളിയില്‍ പോകുന്നു എന്നു പറഞ്ഞാണ് ഉല്ലാസ് പോയതെന്ന് ഭാര്യ രാജി പറഞ്ഞതായി പൊലീസ് അറിയിച്ചു. മരണകാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

ജീവനോടെയാണ് കുട്ടികളെ പുഴയില്‍ നിന്നും പുറത്തെടുത്തത്. എന്നാല്‍ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Keywords: Father and Children drowned to Death in Aluva, Kochi, News, Drowned, Children, Police, Dead Body, Phone call, Kerala, Obituary, Local News.

Post a Comment