Cricket | ഇന്‍ഗ്ലന്‍ഡ് പര്യടത്തിനുപോയ ഇന്‍ഡ്യന്‍ ടീമിനൊപ്പം രോഹിത് ഇല്ല, ചർചയാക്കി ആരാധകര്‍

 


മുംബൈ: (www.kvartha.com) ഇന്‍ഗ്ലന്‍ഡ് പര്യടനത്തിനായി വെള്ളിയാഴ്ച പുലര്‍ചെ ലന്‍ഡനിലേക്ക് പോയ ഇന്‍ഡ്യന്‍ ടെസ്റ്റ് ടീം അംഗങ്ങള്‍ക്കൊപ്പം ക്യാപ്റ്റന്‍ രോഹിത് ശര്‍മയില്ലാത്തത് ചർചയാക്കി ആരാധകര്‍. മുംബൈയില്‍ നിന്ന് പുറപ്പെടുന്നതിന്റെയും ലന്‍ഡനിലെത്തിയതിന്റെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നെങ്കിലും ഇതിലൊന്നും ക്യാപ്റ്റന്‍ ഇല്ലാതിരുന്നത് താരത്തിന് പരിക്കാണോ എന്ന അഭ്യൂഹങ്ങള്‍ക്ക് കാരണമായി.
 
Cricket | ഇന്‍ഗ്ലന്‍ഡ് പര്യടത്തിനുപോയ ഇന്‍ഡ്യന്‍ ടീമിനൊപ്പം രോഹിത് ഇല്ല, ചർചയാക്കി ആരാധകര്‍

എന്നാല്‍ രോഹിതിന് പരിക്കൊന്നുമില്ലെന്നും 20ന് ബെംഗ്ളൂറിൽ നിന്ന് ലന്‍ഡനിലേക്ക് പോകുമെന്നും സ്‌പോര്‍ട്‌സ് ടുഡേ റിപോര്‍ട് ചെയ്തു. എന്തുകൊണ്ടാണ് ഇന്‍ഡ്യന്‍ സംഘത്തിനൊപ്പം രോഹിത് പോവാതിരുന്നത് എന്നതിനെക്കുറിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നുമില്ല. കഴിഞ്ഞ ദിവസം ഗല്ലി ക്രികറ്റ് കളിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് താരത്തിന് പരിക്കില്ലെന്നതിന് തെളിവാണെന്നാണ് ആരാധകര്‍ പറയുന്നത്.

ഐപിഎല്‍ പൂര്‍ത്തിയാക്കിയശേഷം കുടുംബത്തിനൊപ്പം അവധി ആഘോഷിക്കാന്‍ മാലദ്വീപിലേക്ക് പോയ രോഹിത് മുംബൈയില്‍ തിരിച്ചെത്തിയിരുന്നു. അതേസമയം, ദക്ഷിണാഫ്രികക്കെതിരായ ടി20 പരമ്പരയില്‍ കളിക്കുന്ന റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍ എന്നിവര്‍ പരമ്പര പൂര്‍ത്തിയായ ശേഷം ലന്‍ഡനിലേക്ക് പോകും.

കഴിഞ്ഞ വര്‍ഷം കോവിഡ് മൂലം മാറ്റിവെച്ച ടെസ്റ്റാണ് അടുത്ത മാസം ഒന്നുമുതല്‍ ഇന്‍ഡ്യയും ഇന്‍ഗ്ലന്‍ഡും ബര്‍മിംഗ്ഹാമില്‍ കളിക്കുക. ഇതിനുശേഷം മൂന്ന് ഏകദിനങ്ങളിലും മൂന്ന് ടി20 മത്സരങ്ങളിലും കളിക്കും. ടെസ്റ്റിന് മുമ്പ് ഈ മാസം 24 മുതല്‍ 27വരെ ലെസിസ്റ്റര്‍ഷെയറിനെതിരെ ഇന്‍ഡ്യ ചതുര്‍ദിന പരിശീലന മത്സരം കളിക്കും. 26നും 28നും നടക്കുന്ന രണ്ട് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലായിരിക്കും കളിക്കുക.

Keywords: Fans search for captains Rohit Sharma in Indian squard of England test tour, News, National, Top-Headlines, Cricket, Mumbai, India, England, Rohit Sharma, Twenty-20,London, Bangalore, Sports, Player, Video.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia