Factory worker kills colleague | 'ചായ ഉണ്ടാക്കുന്നതിനെയും പാത്രം കഴുകുന്നതിനെയും ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഒപ്പം താമസിച്ചിരുന്ന സഹപ്രവര്‍ത്തകനെ യുവാവ് അടിച്ചുകൊന്നു'

 


ജയ്പുര്‍: (www.kvartha.com) ചായ ഉണ്ടാക്കുന്നതിനെയും പാത്രം കഴുകുന്നതിനെയും ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഒപ്പം താമസിച്ചിരുന്ന സഹപ്രവര്‍ത്തകനെ യുവാവ് അടിച്ചുകൊന്നതായി പരാതി. 

രാജസ്താനിലെ വിശ്വകര്‍മ ഇന്‍ഡസ്ട്രിയല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന മോഹന്‍ തന്‍വാറി (22)നെയാണ് സഹപ്രവര്‍ത്തകനായ ലഖന്‍ കുമാര്‍ (20) കൊലപ്പെടുത്തിയതെന്നാണ് പരാതി. ഇരുവരും ഒരേ ഫാക്ടറിയില്‍ ജോലിചെയ്യുന്നവരാണെന്നും സംഭവത്തില്‍ പ്രതിയെ കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ഒരുമിച്ച് താമസിച്ചിരുന്ന മോഹന്‍ തന്‍വാറും ലഖന്‍ കുമാറും തമ്മില്‍ വ്യാഴാഴ്ച രാത്രിയാണ് വഴക്കുണ്ടായത്. ഇരുവര്‍ക്കുമിടയില്‍ നേരത്തെയും തര്‍ക്കങ്ങള്‍ നിലനിന്നിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ മൊഴി നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച രാത്രി ചായ ഉണ്ടാക്കുന്നതിനെച്ചൊല്ലിയും പാത്രം കഴുകുന്നതിനെച്ചൊല്ലിയും ഇവര്‍ വഴക്കിട്ടു.

Factory worker kills colleague | 'ചായ ഉണ്ടാക്കുന്നതിനെയും പാത്രം കഴുകുന്നതിനെയും ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഒപ്പം താമസിച്ചിരുന്ന സഹപ്രവര്‍ത്തകനെ യുവാവ് അടിച്ചുകൊന്നു'

പിന്നാലെ ലഖന്‍കുമാര്‍ മോഹന്‍ തന്‍വാറിന്റെ കഴുത്തില്‍ പല തവണ മര്‍ദിച്ചു. ഇതോടെ മോഹന്‍ ബോധരഹിതനായി നിലത്തുവീഴുകയായിരുന്നു. മോഹന്‍കുമാറിനെ പിന്നീട് മറ്റുള്ളവര്‍ എത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തിന് പിന്നാലെ പ്രതിയായ ലഖന്‍കുമാറിനെ പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു. തര്‍ക്കത്തിനിടെ മോഹന്‍ തന്‍വാര്‍ മോശമായ ഭാഷയില്‍ സംസാരിച്ചെന്നും ഇതിനെത്തുടര്‍ന്ന് ഇയാളെ തുടരെ മര്‍ദിച്ചതായും പ്രതി സമ്മതിച്ചിട്ടുണ്ട്.

കൊല്ലപ്പെട്ട മോഹന്‍ തന്‍വാറിന്റെ മൃതദേഹം പോസ്റ്റുമോര്‍ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പോസ്റ്റുമോര്‍ടം റിപോര്‍ട് ലഭിച്ചാലേ സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാകൂ.

Keywords: Factory worker kills colleague over tea, held, Jaipur, News, Complaint, Police, Custody, Killed, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia