Follow KVARTHA on Google news Follow Us!
ad

Urinating in shower | കുളിക്കുമ്പോൾ മൂത്രമൊഴിക്കുന്ന സ്വഭാവമുണ്ടോ? ഈ ആരോഗ്യപ്രശ്‌നത്തെക്കുറിച്ച് അറിഞ്ഞിരിക്കുക

Experts reveal reasons why people should stop urinating in the shower, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ന്യൂഡെൽഹി: (www.kvartha.com) പൊടിയും വിയർപ്പും നിറഞ്ഞ ശരീരം നന്നായി വൃത്തിയാക്കുന്ന പ്രക്രിയയാണ് കുളി. എന്നാൽ ചിലർക്ക് കുളിക്കുമ്പോൾ മൂത്രമൊഴിക്കുന്ന സ്വഭാവമുണ്ട്. ഇത് പലർക്കും സാധാരണമാണെങ്കിലും ഇത് അത്ര നല്ല സ്വഭാവം അല്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഇതുസംബന്ധിച്ച് യുറോഗൈനകോളജിസ്റ്റ് ഡോ. തെരേസ ഇർവിൻ തന്റെ ടിക് ടോകിൽ പങ്കുവെച്ച വീഡിയോ ശ്രദ്ധനേടുകയാണ്.
                     
News, National, Top-Headlines, Health, New Delhi, Doctor, Urinating in Shower, Experts reveal reasons why people should stop urinating in the shower.

കുളിക്കുമ്പോൾ മൂത്രമൊഴിക്കുന്ന ശീലം മാറ്റണമെന്ന് ഡോ. തെരേസ പറയുന്നു. ഇത് പതിവായി ചെയ്യുന്നത് മൂലം ഒഴുകുന്ന വെള്ളവും മൂത്രമൊഴിക്കലും തമ്മിൽ ഒരു മാനസിക ബന്ധത്തിന് കാരണമാകുമെന്നാണ് പറയുന്നത്. 'നിങ്ങൾ വെള്ളത്തിന്റെ ശബ്ദം കേൾക്കുമ്പോഴെല്ലാം നിങ്ങളുടെ മൂത്രസഞ്ചി മൂത്രമൊഴിക്കാൻ ആഗ്രഹിക്കുന്നു. കൈകഴുകുമ്പോഴും പാത്രങ്ങൾ കഴുകുമ്പോഴും മൂത്രമൊഴിക്കാൻ ആഗ്രഹിക്കും', അവർ പറയുന്നു.

കുളിക്കുന്ന സമയത്ത് മൂത്രമൊഴിക്കുമ്പോൾ, ഒഴുകുന്ന വെള്ളവും മൂത്രമൊഴിക്കലും തമ്മിൽ തലച്ചോറിൽ ഒരു ബന്ധം ഉണ്ടാകുന്നു. അതിനാൽ കുളിക്കുന്നതിന് മുമ്പ് മൂത്രമൊഴിക്കാൻ ശ്രമിക്കണമെന്ന് ഡോ. തെരേസയുടെ അഭിപ്രായത്തോട് യോജിച്ച് മറ്റുവിദഗ്ധർ നിർദേശിക്കുന്നു.
 
Keywords: News, National, Top-Headlines, Health, New Delhi, Doctor, Urinating in Shower, Experts reveal reasons why people should stop urinating in the shower.
< !- START disable copy paste -->

Post a Comment