ശ്രീനഗര്‍: (www.kvartha.com) കശ്മീരിലെ കുപ്‌വാര ജില്ലയില്‍ ചൊവ്വാഴ്ച രാവിലെ
ലഷ്‌കര്‍ ഭീകരന്‍ ഉള്‍പെടെ രണ്ടുപേരെ വധിച്ചതായി സൈന്യം. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടതായും ഇതില്‍ ഒരാള്‍ പാകിസ്താനിയായ തുഫൈല്‍
ഭീകരനാണെന്നും സൈന്യം സ്ഥിരീകരിച്ചു.
ഭീകരനാണെന്നും സൈന്യം സ്ഥിരീകരിച്ചു.
ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നതായും കൂടുതല്‍ ഭീകര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും സൈന്യം അറിയിച്ചു. ഇതോടെ കഴിഞ്ഞ എട്ട് മണിക്കൂറിനിടെ ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം മൂന്നായി. സോപോറില്‍ തിങ്കളാഴ്ച സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ ഒരു പാക് ഭീകരന്‍ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തിരുന്നു.
Keywords: News,National,India,Srinagar,Terrorists,Encounter,Police,Army, Encounter Breaks Out In Jammu And Kashmir's Kupwara: PoliceJammu and Kashmir | An encounter has started at the Chaktaras Kandi area of Kupwara. Police and Army on job. Further details shall follow: Police
— ANI (@ANI) June 6, 2022