മഹാരാഷ്ട്ര പ്രതിസന്ധി: ബിജെപിയുമായി ഉടന്‍ മന്ത്രിസ്ഥാനം സംബന്ധിച്ച ചര്‍ചകള്‍ നടത്തുമെന്ന് ഏക്നാഥ് ഷിന്‍ഡെ; 'ബാക്കിയെല്ലാം അഭ്യൂഹങ്ങൾ'

 


മുംബൈ: (www.kvartha.com) ബിജെപിയുമായി ഉടന്‍ മന്ത്രിസ്ഥാനം സംബന്ധിച്ച ചര്‍ചകള്‍ നടത്തുമെന്നും ബാക്കിയെല്ലാം അഭ്യൂഹങ്ങളാണെന്നും മഹാരാഷ്ട്രയിലെ വിമത ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡെ. മഹാ വികാസ് അഘാഡി സര്‍കാരിന്റെ തകര്‍ചയ്ക്ക് നേതൃത്വം നല്‍കിയ ഏകനാഥ് ഷിന്‍ഡെ വ്യാഴാഴ്ചയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്
               
മഹാരാഷ്ട്ര പ്രതിസന്ധി: ബിജെപിയുമായി ഉടന്‍ മന്ത്രിസ്ഥാനം സംബന്ധിച്ച ചര്‍ചകള്‍ നടത്തുമെന്ന് ഏക്നാഥ് ഷിന്‍ഡെ; 'ബാക്കിയെല്ലാം അഭ്യൂഹങ്ങൾ'


'ബിജെപിയുമായി മന്ത്രിസ്ഥാനം സംബന്ധിച്ച ചര്‍ചകള്‍ നടക്കാനിരിക്കുന്നതേയുള്ളൂ, സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെല്ലാം കിംവദന്തികളാണ്. ഷിന്‍ഡെ ക്യാംപിലേക്ക് പോകുന്ന മന്ത്രിമാരുടെ പേരുകളെക്കുറിച്ചോ, എണ്ണത്തെ കുറിച്ചോ ഇതുവരെ ബിജെപിയുമായി ഒരു ചര്‍ചയും നടന്നിട്ടില്ല, പക്ഷേ അതുടന്‍ ഉണ്ടാകും, ബാലാസാഹെബ് താകറെയുടെ ഹിന്ദുത്വ ആശയം, ആനന്ദ് ദിഗെയുടെ ഉപദേശങ്ങള്‍ എന്നിവയിലാണ് ഞങ്ങളുടെ ശ്രദ്ധ. മഹാരാഷ്ട്രയുടെ മൊത്തത്തിലുള്ള വികസനവും എംഎല്‍എമാരുടെ മണ്ഡലങ്ങളുടെ വികസനവും അതിലുണ്ടാവും,' ഏകനാഥ് ഷിന്‍ഡെ ട്വീറ്റ് ചെയ്തു.

ബുധനാഴ്ച രാത്രി 9.30ന് ഫേസ്ബുക് ലൈവിലൂടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താകറെ രാജി പ്രഖ്യാപിച്ചതിന് ശേഷമുള്ള ഷിന്‍ഡെയുടെ ആദ്യ ട്വീറ്റാണിത്. മഹാരാഷ്ട്രയിലെ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് സര്‍കാരിന് അവകാശവാദം ഉന്നയിക്കാന്‍ ഒരുങ്ങുമ്പോള്‍ ഏകനാഥ് ഷിന്‍ഡെ തന്റെ എംഎല്‍എമാരോടൊപ്പം ഇപ്പോഴും ഗോവയിലാണ്. മന്ത്രിസ്ഥാനം സംബന്ധിച്ച് ഷിന്‍ഡെയുമായി ഫഡ്നാവിസ് ഔദ്യോഗിക ചര്‍ച നടത്തിയേക്കും. പ്രശ്നങ്ങള്‍ അന്നേരം പരിഹരിച്ച് അന്തിമ തീരുമാനം എടുത്തേക്കും.

ഒരാഴ്ചത്തെ രാഷ്ട്രീയ കലാപത്തിന് ശേഷം, സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ ഗവര്‍ണര്‍ ഉത്തരവിട്ട വിശ്വാസവോടെടുപ്പില്‍ പങ്കെടുക്കുന്നതിനാണ് വിമത എംഎല്‍എമാര്‍ ഗുവാഹതിയില്‍ നിന്ന് ഗോവയിലേക്ക് മടങ്ങിയത്. എന്നാല്‍ അവിശ്വാസപ്രമേയം സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചതിന് തൊട്ടുപിന്നാലെ ഉദ്ധവ് താകറെ രാജിവെച്ചതിനാല്‍ അത് ഉണ്ടാകില്ല.

Keywords: Eknath Shinde says portfolio talks with BJP soon, everything else rumours, National, News, Top-Headlines, Mumbai, Maharashtra, BJP, Facebook, Chief Minister, Twitter, Politics, Social media.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia