Eid Al Adha | സഊദിയില്‍ ദുൽഹിജ്ജ മാസപ്പിറവി ദൃശ്യമായി; അറഫ സംഗമം ജൂലൈ 8 നും ബലിപെരുന്നാള്‍ 9 നും

 


ADVERTISEMENT

റിയാദ്: (www.kvartha.com) സഊദി അറേബ്യയില്‍ ദുൽഹിജ്ജ മാസപ്പിറവി ദൃശ്യമായതിനാല്‍ ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫ സംഗമം ജൂലൈ എട്ടിനും ബലിപെരുന്നാള്‍ (ഈദുല്‍ അദ്ഹ) ഒന്‍പതിനും ആഘോഷിക്കും. സഊദിയിലെ തുമൈര്‍ എന്ന സ്ഥലത്താണ് മാസപ്പിറവി ദൃശ്യമായത്.

ദുൽഹിജ്ജ മാസപ്പിറവി ദര്‍ശിക്കാനും വിവരം നല്‍കാനും രാജ്യത്തെ മുഴുവന്‍ ആളുകളോടും സുപ്രീം കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഒമാനിലും മാസപ്പിറവി കണ്ടതായി ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

ഇതോടെ ഹജ്ജിനുള്ള അവസാന ഘട്ട ഒരുക്കങ്ങളിലേയ്ക്ക് തീര്‍ഥാടകരും അധികൃതരും കടന്നു. ദുല്‍ഹജ് ഏഴിന് വൈകിട്ടോടെ തന്നെ ഹാജിമാര്‍ മക്കയില്‍ നിന്നു നീങ്ങിത്തുടങ്ങും. ജൂലൈ 12 ന് (ദുൽഹിജ്ജ 13) ചടങ്ങുകള്‍ അവസാനിക്കും.
Aster_MIMS

Eid Al Adha | സഊദിയില്‍ ദുൽഹിജ്ജ മാസപ്പിറവി ദൃശ്യമായി; അറഫ സംഗമം ജൂലൈ 8 നും ബലിപെരുന്നാള്‍ 9 നും


Keywords: Eid Al Adha on July 9; Zul Hijjah moon sighted in Saudi Arabia, Riyadh,Saudi Arabia, Religion, Hajj ,Celebration, Gulf, World.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia