ED says in Court | കേന്ദ്ര സര്‍കാര്‍ കേസില്‍ കക്ഷിയല്ലാത്തതിനാല്‍ സ്വപ്ന സുരേഷിന് നല്‍കിയിരുന്ന സുരക്ഷ ഇനി നല്‍കാനാവില്ലെന്ന് ഇ ഡി കോടതിയില്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) 164 രഹസ്യ മൊഴിയെ തുടര്‍ന്ന് സ്വപ്ന സുരേഷിന് നല്‍കിയിരുന്ന കേന്ദ്ര സുരക്ഷ ഇനി നല്‍കാനാവില്ലെന്ന് ഇ ഡി കോടതിയില്‍. എറണാകുളം ജില്ലാ കോടതിയിലാണ് ഇ ഡി സത്യവാങ്മൂലം സമര്‍പിച്ചത്. 
  
ED says in Court | കേന്ദ്ര സര്‍കാര്‍ കേസില്‍ കക്ഷിയല്ലാത്തതിനാല്‍ സ്വപ്ന സുരേഷിന് നല്‍കിയിരുന്ന സുരക്ഷ ഇനി നല്‍കാനാവില്ലെന്ന് ഇ ഡി കോടതിയില്‍

164 മൊഴിയെ തുടര്‍ന്ന് സ്വപ്നയുടെ പാലക്കാട്ടെ ഫ് ളാറ്റിന് പൊലീസ് സുരക്ഷ നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്ര സുരക്ഷ മതിയെന്നും പൊലീസ് സുരക്ഷ ആവശ്യമില്ലെന്നും കാണിച്ച് സ്വപ്നയുടെ അഭിഭാഷകന്‍ കോടതിയെ സമീപിക്കുകയായിരുന്നു.
Aster_MIMS

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനുള്ള ഏജന്‍സിയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേന്ദ്ര സര്‍കാര്‍ കേസില്‍ കക്ഷിയല്ലാത്തതിനാല്‍ സുരക്ഷ നല്‍കാനുള്ള സംവിധാനം ഇഡിക്ക് ഇല്ലെന്നും കോടതിയില്‍ പറഞ്ഞു.  അതേസമയം കേന്ദ്ര സര്‍കാരിനെ കക്ഷിചേര്‍ക്കാനുള്ള അപേക്ഷ കോടതിയില്‍ നല്‍കുമെന്ന് സ്വപ്നയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.

Keywords:  ED says Central government cannot provide security to Swapna Suresh, News, Kerala, Top-Headlines, Court, Central Government, Case, Enforcement, Ernakulam, Police, Advocate, Application, Directorate.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia