Follow KVARTHA on Google news Follow Us!
ad

Youth Recovered | ദുബൈയില്‍ മസ്തിഷ്‌കാഘാതം സംഭവിച്ച പാകിസ്താനി യുവാവിന് ആസ്റ്റര്‍ ക്ലിനികിലെ 7 മാസത്തെ ചികിത്സയിലൂടെ പുതുജീവന്‍; പരിക്കേറ്റ് നീക്കം ചെയ്ത തലയോട്ടി സൂക്ഷിക്കുന്നത് 27 കാരന്റെ വയറിനുള്ളില്‍

Dubai: Youth repatriated home with part of skull stored in stomach#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ദുബൈ: (www.kvartha.com) മസ്തിഷ്‌കാഘാതം സംഭവിച്ച പാകിസ്താനി യുവാവ് ഏഴ് മാസത്തിന് ശേഷം പുതിയ ജീവിതത്തിലേക്ക്. ആസ്റ്റര്‍ ക്ലിനികിലെ ചികിത്സയിലൂടെയാണ് 27 കാരനായ നദീം ഖാന് പുതുജീവന്‍ ലഭിച്ചിരിക്കുന്നത്. 

തലച്ചോറിന് പരിക്കേറ്റ യുവാവിന്റെ തലയോട്ടിയുടെ ഒരുഭാഗം പൂര്‍ണമായും നീക്കം ചെയ്തു. നീക്കം ചെയ്ത തലയോട്ടി യുവാവിന്റെ വയറിനുള്ളില്‍ സൂക്ഷിച്ചിരിക്കുകയാണ്. തലയോട്ടിയുടെ ഭാഗം ശരീരത്തിന്
പുറത്തു സൂക്ഷിക്കുന്നതിലെ ബുദ്ധിമുട്ട് കാരണമാണ് വയറിനുള്ളില്‍ സ്ഥാപിച്ചതെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. ചെല്ലാദുരൈ ഹരിഹരന്‍ പറഞ്ഞു. 

വയറിനുള്ളിലെ സാഹചര്യം തലയോട്ടി സംരക്ഷിക്കാന്‍ സഹായകരമാണെന്നും രക്ത സമ്മര്‍ദവും രക്തത്തിന്റെ ഒഴുക്കും പൂര്‍വ സ്ഥിതിയിലായാല്‍ തലയോട്ടി തിരികെ വയ്ക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

കുളിമുറിയില്‍ ബോധരഹിതനായി കിടന്ന നദീമിനെ അതീവ ഗുരുതരാവസ്ഥയിലാണ് ആശുപത്രിയില്‍ എത്തിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മസ്തിഷ്‌കാഘാതത്തോടൊപ്പം അനുബന്ധ അവശതകളും ഉണ്ടായിരുന്നു. തലച്ചോറിലേക്കുള്ള സമ്മര്‍ദം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് അടിയന്തരമായി തലയോട്ടി നീക്കം ചെയ്തതെന്നും അവര്‍ പറഞ്ഞു.

News,World,international,Gulf,Dubai,Pakistan,Health,Health & Fitness, Treatment,Doctor,hospital,Top-Headlines, Dubai: Youth repatriated home with part of skull stored in stomach


മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് നദീമിന്റെ വലതുവശം തളരുകയായിരുന്നു. എന്നാല്‍, ചികിത്സയെ തുടര്‍ന്ന് ഓര്‍മശക്തിയും സംസാര ശേഷിയും തിരിച്ചു കിട്ടി. ഖിസൈസിലെ ആസ്റ്റര്‍ ക്ലിനിക് ഐസിയുവിലായിരുന്ന നദീമിനെ കോന്‍സുലേറ്റിന്റെ സഹായത്തോടെ തിരികെ നാട്ടിലെത്തിച്ചു.

Keywords: News,World,international,Gulf,Dubai,Pakistan,Health,Health & Fitness, Treatment,Doctor,hospital,Top-Headlines, Dubai: Youth repatriated home with part of skull stored in stomach

Post a Comment