Follow KVARTHA on Google news Follow Us!
ad

Dubai Police | കെട്ടിടത്തിന്റെ ലിഫ്റ്റില്‍ നിന്ന് കളഞ്ഞുകിട്ടിയ 10 ലക്ഷം ദിര്‍ഹം പൊലീസില്‍ ഏല്‍പിച്ച് മാതൃകയായി ഇന്‍ഡ്യന്‍ യുവാവ്

#ഇന്നത്തെ വാര്‍ത്തകള്‍,#ലോകവാര്‍ത്തകള്‍, Dubai,News,Police,Media,Police Station,Gulf,World,Lifestyle & Fashion,
ദുബൈ: (www.kvartha.com) കെട്ടിടത്തിന്റെ ലിഫ്റ്റില്‍ നിന്ന് കളഞ്ഞുകിട്ടിയ 10 ലക്ഷം ദിര്‍ഹം (രണ്ടു കോടിയിലേറെ രൂപ) പൊലീസില്‍ ഏല്‍പിച്ച് മാതൃകയായി ഇന്‍ഡ്യന്‍ യുവാവ്. സത്യസന്ധത കാട്ടിയ യുവാവിനെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആദരിച്ചു. അല്‍ ബര്‍ശയില്‍ താമസിക്കുന്ന ത്വാരിഖ് മഹ് മൂദ് ഖാലിദ് മഹ് മൂദിനാണ് താമസിക്കുന്ന കെട്ടിടത്തില്‍ നിന്ന് ഇത്രയും വലിയ തുക ലഭിച്ചത്.

ഉടന്‍ തന്നെ ഇദ്ദേഹം സ്റ്റേഷനിലെത്തി തുക കൈമാറുകയായിരുന്നുവെന്ന് അല്‍ ബര്‍ശ പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രി. അബ്ദുര്‍ റഹീം ബിന്‍ ശാഫി പറഞ്ഞു. ത്വാരിഖിന്റെ സത്യസന്ധത സമൂഹത്തിന്റെ മഹത്തായ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ബ്രി. ബിന്‍ ശാഫി ത്വാരിഖിന് പ്രശംസാപത്രം നല്‍കി ആദരിച്ചു. സമൂഹവും പൊലീസും തമ്മിലുള്ള സഹകരണത്തിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഇതുപോലെ, നഷ്ടപ്പെട്ട പണമോ വിലപിടിപ്പുള്ള മറ്റ് വസ്തുക്കളോ കൈമാറുന്ന സത്യസന്ധരായ വ്യക്തികളെ ദുബൈ പൊലീസ് ആദരിക്കാറുണ്ട്. ഈ വര്‍ഷം ഇതുപോലെ ഒട്ടേറെ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഫിലിപീന്‍സില്‍ നിന്നുള്ള അഞ്ചു വയസുകാരന്‍ നൈജല്‍ നേര്‍സ് ഖിസൈസില്‍ നിന്ന് കണ്ടെത്തിയ 4,000 ദിര്‍ഹം അടുത്തിടെ പൊലീസിന് കൈമാറിയിരുന്നു.

Dubai Police honour Indian for returning Dhs1 million found in elevator, Dubai, News, Police, Media, Police Station, Gulf, World, Lifestyle & Fashion


Keywords: Dubai Police honour Indian for returning Dhs1 million found in elevator, Dubai, News, Police, Media, Police Station, Gulf, World, Lifestyle & Fashion.

Post a Comment