Court Verdict | മയക്കുമരുന്ന് കടത്തിയെന്ന കേസിൽ ദുബൈ വിമാനത്താവളത്തില്‍ പിടിയിലായ പ്രവാസിക്ക് 10 വര്‍ഷം തടവും പിഴയും; ശിക്ഷ കഴിഞ്ഞാല്‍ നാടുകടത്താനും ഉത്തരവ്
Jun 3, 2022, 13:13 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ദുബൈ: (www.kvartha.com) ബാഗില്‍ 600 ഗ്രാം മയക്കുമരുന്ന് കടത്തിയെന്ന കേസില്‍ ദുബൈ വിമാനത്താവളത്തില്‍ പിടിയിലായ പ്രവാസിക്ക് തടവും പിഴയും. 10 വര്‍ഷം ജയില്‍ ശിക്ഷയ്ക്ക് പുറമെ 50,000 ദിര്‍ഹം പിഴയും അടയ്ക്കാന്‍ കോടതി ഉത്തരവിട്ടു. ശിക്ഷ അനുഭവിച്ച് കഴിഞ്ഞാല്‍ ആഫ്രികകാരനെ യുഎഇയില്‍നിന്ന് നാടുകടത്താനും ഉത്തരവ്.

കേസിനാസ്പദമായ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: 2021 നവംബര്‍ മാസത്തിലായിരുന്നു മയക്കുമരുന്നുമായി പ്രതിയെ പിടികൂടിയത്. യുഎഇയിലേക്ക് പ്രവേശിക്കുന്ന സമയത്ത് മൂന്ന് പാകറ്റുകളിലാക്കിയ നിലയിലാണ് ഇയാളുടെ കൈവശം മയക്കുമരുന്നുണ്ടായിരുന്നത്.
വിമാനത്താവളത്തില്‍വച്ച് കസ്റ്റംസ് ചോദ്യം ചെയ്തപ്പോള്‍ തന്റെ ബാഗില്‍ നിരോധിത വസ്തുക്കളൊന്നും ഇല്ലെന്നായിരുന്നു ഇയാളുടെ വാദമെന്നും എന്നാല്‍ സ്‌കാനറില്‍ ബാഗേജ് പരിശോധിച്ചപ്പോള്‍ അസ്വാഭാവികത തോന്നിയതോടെയാണ് ബാഗ് തുറന്ന് പരിശോധിച്ചത്. ഇതോടെ മൂന്ന് പാകറ്റുകളിലായി 600 ഗ്രാം ഭാരമുള്ള ഒരു വസ്തു ബാഗില്‍ നിന്ന് കണ്ടെടുത്തുവെന്നും കസ്റ്റംസ് ഓഫീസര്‍മാര്‍ വ്യക്തമാക്കി.
ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയതോടെ ലബോറടറിയിലേക്ക് പരിശോധനയ്ക്ക് അയച്ച് മയക്കുമരുന്നാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്‌തെങ്കിലും അപ്പോഴും കുറ്റം നിഷേധിക്കുകയായിരുന്നു.
ഇതേ വിമാനത്തില്‍ തന്നെ യാത്ര ചെയ്തിരുന്ന തന്റെ കാമുകിയാണ് ഈ ബാഗ് തന്നയച്ചതെന്നായിരുന്നു വാദം. നാട്ടില്‍ നിന്ന് പുറപ്പെടുന്ന സമയത്ത് കാമുകി ഈ ബാഗ് തന്നെ ഏല്‍പിക്കുകയായിരുന്നുവെന്നും ചെക് ഇന്‍ ചെയ്യുമ്പോള്‍ ബാഗ് തന്റെ പേരില്‍ രെജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദേശിക്കുകയും ചെയ്‌തെന്ന് ഇയാള്‍ പറഞ്ഞു. എന്നാല്‍ ഈ വാദങ്ങള്‍ കോടതിക്ക് വിശ്വാസമായില്ല. തുടര്‍ന്ന് വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കുകയായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.