Follow KVARTHA on Google news Follow Us!
ad

Found Body | സ്ത്രീധനം നല്‍കിയില്ല: ഭര്‍ത്താവ് ഭാര്യയെ നദിയിലേക്ക് തള്ളിയിട്ടതായി പരാതി; മുതല തിന്നതായി സംശയിക്കുന്ന മൃതദേഹത്തിന്റെ അവശിഷ്ടം കണ്ടെത്തി

Dowry grudge: Man pushes wife into river, mutilated body suspected to be eaten by crocs found #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ബെംഗ്ളുറു: (www.kvartha.com) സ്ത്രീധനം നല്‍കാത്തതിന് ഭര്‍ത്താവ് യുവതിയെ കാവേരി നദിയിലേക്ക് തള്ളിയിട്ടതായി പരാതി. മൃതദേഹത്തിന്റെ അരയ്ക്ക് താഴോട്ടുള്ള ഭാഗമേ കണ്ടെത്തിയിട്ടുള്ളൂ. ഭാര്യ നദിയില്‍ വീണ സ്ഥലത്ത് മുതലകള്‍ നിറഞ്ഞതിനാല്‍ ബാക്കിഭാഗം അവ തിന്നതായി സംശയിക്കുന്നെന്ന് പൊലീസ് പറഞ്ഞു. ചന്ദ്രാ ലേഔടിലെ താമസക്കാരിയായ യുവതി സംഗമത്തിന് അടുത്തുള്ള മേക്കേദാട്ടു വെള്ളച്ചാട്ടത്തിന് സമീപമാണ് വീണത്.
               
Dowry grudge: Man pushes wife into river, mutilated body suspected to be eaten by crocs found, National, Bangalore, News, Top-Headlines, Body Found, Dowry, Man, Complaint, Women, Husband, Hotel, Arrest, Police, Case.

ഭര്‍ത്താവ് കെ ലക്കപ്പ ഒഴിവുകാലം ആസ്വദിക്കാനെന്ന വ്യാജേന ഭാര്യ മംഗളയെ കൂട്ടിക്കൊണ്ടുപോയി തള്ളുകയായിരുന്നെന്നാണ് ആരോപണം. ലക്കപ്പയെ അറസ്റ്റ് ചെയ്തു. രണ്ട് വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. മംഗളയുടെ സഹോദരന്‍ പി ഗുരുമൂര്‍ത്തിയാണ് പരാതി നല്‍കിയത്. പിറ്റേന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹത്തിന്റെ പകുതി നദിയില്‍ ഒഴുകിനടക്കുന്നത് കണ്ടത്. അവര്‍ ഉടന്‍ തന്നെ പരാതിക്കാരനെ വിളിച്ച് മൃതദേഹം തിരിച്ചറിയുകയായിരുന്നു.


'ഹോടലില്‍ ജോലി ചെയ്യുന്ന ലക്കപ്പയെ അറസ്റ്റ് ചെയ്യുകയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുകയും ചെയ്തു. ഭര്‍ത്താവില്‍ നിന്നുള്ള സ്ത്രീധന പീഡനം സഹിക്കാതെ മംഗള കൂടുതല്‍ സമയവും മാതാപിതാക്കളുടെ വീട്ടിലാണ് താമസിച്ചിരുന്നതെന്ന് പറയയുന്നു. ഏതെങ്കിലും മൃതദേഹങ്ങള്‍ കണ്ടാല്‍ അറിയിക്കാന്‍ പ്രാദേശിക മീൻ തൊഴിലാളികളോടും ഗാര്‍ഡുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്,' പൊലീസ് പറഞ്ഞു. മംഗളയുടെ സഹോദരന്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ വിസമ്മതിച്ചു. സ്ത്രീധന മരണം , സ്ത്രീധന പീഡനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

Keywords: Dowry grudge: Man pushes wife into river, mutilated body suspected to be eaten by crocs found, National, Bangalore, News, Top-Headlines, Body Found, Dowry, Man, Complaint, Women, Husband, Hotel, Arrest, Police, Case.


< !- START disable copy paste -->

Post a Comment