SWISS-TOWER 24/07/2023

CCTV | മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം നടന്ന ഇന്‍ഡിഗോ വിമാനത്തില്‍ സിസിടിവി ഇല്ലെന്ന് ഡിജിപി കോടതിയില്‍

 


ADVERTISEMENT

കൊച്ചി: (www.kvartha.com) മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം അരങ്ങേറിയ ഇന്‍ഡിഗോ വിമാനത്തില്‍ സി സി ടി വി ഇല്ലായിരുന്നുവെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് കോടതിയില്‍ വ്യക്തമാക്കി. പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കവേ ചെറുവിമാനമായതിനാല്‍ സി സി ടി വി ഉണ്ടായിരുന്നില്ലെന്ന് ഡിജിപി കോടതിയെ അറിയിക്കുകയായിരുന്നു.
Aster mims 04/11/2022

CCTV | മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം നടന്ന ഇന്‍ഡിഗോ വിമാനത്തില്‍ സിസിടിവി ഇല്ലെന്ന് ഡിജിപി കോടതിയില്‍

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരായ തലശ്ശേരി മട്ടന്നൂര്‍ സ്വദേശി ഫര്‍സീന്‍, പട്ടാനൂര്‍ സ്വദേശി നവീന്‍ എന്നിവരുടെ ജാമ്യ ഹര്‍ജിയും മറ്റൊരു പ്രതിയായ സുജിത് നാരായണന്റെ ജാമ്യ ഹര്‍ജിയുമാണ് തിങ്കളാഴ്ച ഹൈകോടതി പരിഗണിച്ചത്.

അതേസമയം മുഖ്യമന്ത്രിക്ക് നേരെ ആക്രമണം നടത്തിയിട്ടില്ലെന്നും മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തതെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.

എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ ആക്രമണത്തില്‍ കാര്യമായ പരിക്ക് തങ്ങള്‍ക്കാണ് പറ്റിയതെന്നും പ്രതിഭാഗം വാദിച്ചു. ഇതിനിടെ സി സി ടി വി കാമറ ദൃശ്യങ്ങളുണ്ടെങ്കില്‍ അത് ലഭിച്ചാല്‍ പരിശോധിക്കാമെന്ന് കോടതി പറഞ്ഞു. എന്നാല്‍ സി സി ടി വി ഇല്ലായിരുന്നു എന്ന് പ്രോസിക്യൂടര്‍ കോടതിയെ അറിയിച്ചു.

Keywords: DGP told the court that there was no CCTV in the Indigo flight where the protest against the Chief Minister took place, Kochi, News, Trending, CCTV, Flight, Chief Minister, High Court of Kerala, Bail plea, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia