Driver arrested | ബ്ലാക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച യുവതിയെ കൊലപ്പെടുത്തിയെന്ന കേസില്‍ ഓടോറിക്ഷ ഡ്രൈവര്‍ അറസ്റ്റില്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) ബ്ലാക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച യുവതിയെ കൊലപ്പെടുത്തിയെന്ന കേസില്‍ ഓടോറിക്ഷ ഡ്രൈവര്‍ അറസ്റ്റില്‍. വ്യാഴാഴ്ച ദ്വാരകയിലാണ് സംഭവം. ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയിലെ ഷാജഹാന്‍പൂര്‍ സ്വദേശിയായ അജയ് (26) ആണ് അറസ്റ്റിലായത്.
                          
Driver arrested | ബ്ലാക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച യുവതിയെ കൊലപ്പെടുത്തിയെന്ന കേസില്‍ ഓടോറിക്ഷ ഡ്രൈവര്‍ അറസ്റ്റില്‍
                       
പൊലീസ് പറയുന്നതിങ്ങനെ

'മോഹന്‍ ഗാര്‍ഡന്‍ ഏരിയയിലെ ലാല്‍ ഫാമിന് സമീപം ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതായി ഫോണ്‍ കോൾ ലഭിച്ചു. ഷോള്‍ കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഒരാഴ്ച മുമ്പ് മോഹന്‍ ഗാര്‍ഡനില്‍ താമസിക്കുന്ന ഭാര്യാ സഹോദരിയെ കാണാന്‍ വന്ന ആറ് കുട്ടികളുടെ അമ്മയായ (35) യുപി സ്വദേശിനിയാണ് കൊല്ലപ്പെട്ടത്. ഡെല്‍ഹിയിലും ഉത്തര്‍പ്രദേശിലും നിരവധി റെയ്ഡുകള്‍ നടത്തിയ ശേഷമാണ് അജയ് അറസ്റ്റിലായത്.

ഇ-റിക്ഷാ ഡ്രൈവറായ അജയ്‌യുമായി യുവതിക്ക് ഒരു വര്‍ഷമായി ബന്ധമുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഇരയായ പെണ്‍കുട്ടി തന്നോട് പണം ആവശ്യപ്പെടുകയും കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും തുടര്‍ന്ന് അവളെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നെന്ന് അജയ് പറഞ്ഞു.

ഇരയായ യുവതി തന്റെ സഹോദര ഭാര്യയെ കാണാന്‍ വന്നതിനാലാണ് അജയ് കുറ്റകൃത്യം ചെയ്യാന്‍ ഡെല്‍ഹിയിലെത്തിയത്. ബുധനാഴ്ച യുവതിയെ ബന്ധപ്പെട്ടതിന് ശേഷം ഇയാള്‍ കൂട്ടിക്കൊണ്ടുപോയി. വ്യാഴാഴ്ച പുലര്‍ചെയാണ് ഷോള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ശേഷം യുവതിയോട് ഫോണും കൈക്കലാക്കി പോയി. കുറ്റകൃത്യം ചെയ്യുമ്പോള്‍ പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങള്‍ക്കൊപ്പം രണ്ട് മൊബൈല്‍ ഫോണുകളും കണ്ടെടുത്തിട്ടുണ്ട്', ഡിസിപി (ദ്വാരക) ഹര്‍ഷ വര്‍ധന്‍ പറഞ്ഞു.

Keywords:  Latest-News, National, Top-Headlines, Uttar Pradesh, Arrested, Crime, Murder Case, Police, E-rickshaw Driver Arrested, Delhi: E-rickshaw driver arrested for killing woman who tried to blackmail him.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia