Deepak Chahar | ക്രികറ്റ് താരം ദീപക് ചാഹറിന് മാംഗല്യം

 


ന്യൂഡെല്‍ഹി: (www.kvartha.com) ഇന്‍ഡ്യന്‍ ഓള്‍റൗന്‍ഡര്‍ ദീപക് ചാഹറിന് മാംഗല്യം. സുഹൃത്ത് ജയ ഭരദ്വാജിനെയാണ് ചാഹര്‍ വധുവായി സ്വീകരിച്ചത്. ആഗ്രയില്‍വച്ചു ജൂണ്‍ ഒന്നിന് നടന്ന വിവാഹത്തിന്റെ ചിത്രം ദീപക് ചാഹറിന്റെ ബന്ധുവും ക്രികറ്റ് താരവുമായ രാഹുല്‍ ചാഹര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. ഇരുവരുടെയും മെഹന്ദിയിടല്‍ ചടങ്ങിന്റെയും, വിവാഹത്തിനു മുന്നോടിയായുള്ള മറ്റു ചടങ്ങുകളുടെയും ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നേരത്തെ പ്രചരിച്ചിരുന്നു.

Deepak Chahar | ക്രികറ്റ് താരം ദീപക് ചാഹറിന് മാംഗല്യം

ഔദ്യോഗിക ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലില്‍ ദീപക് ചാഹറിന്റെ വിവാഹ ചിത്രം പങ്കുവച്ച രാഹുല്‍ ചാഹര്‍ ഇങ്ങനെ കുറിച്ചു:

'ഏറെ മംഗളകരമായ വിവാഹ ജീവിതം ആശംസിക്കുന്നു. നിന്നെയോര്‍ത്ത് വളരെയധികം സന്തോഷിക്കുന്നു. വളരെ മികച്ച വിവാഹജീവിതം ആശംസിക്കുന്നു. ഏറെ സ്‌നേഹം.'

ദീര്‍ഘകാലം സുഹൃത്തായിരുന്ന ഇഷാനി ജോഹറുമായുള്ള രാഹുല്‍ ചാഹറിന്റെ വിവാഹം കഴിഞ്ഞ മാര്‍ചില്‍ ഗോവയില്‍വച്ചാണു നടന്നത്. ഐപിഎല്‍ സീസണ്‍ തുടങ്ങുന്നതിന് ഏതാനും മാസങ്ങള്‍ക്കു മുന്‍പായിരുന്നു വിവാഹം. പഞ്ചാബ് കിങ്‌സ് താരമായ രാഹുല്‍ ചാഹര്‍ ഐപിഎല്‍ സീസണില്‍ 13 കളിയില്‍ 25.71 ശരാശരിയില്‍ 14 വികറ്റാണു വീഴ്ത്തിയത്.

2022ലെ ഐപിഎല്‍ മെഗാ താരലേലത്തില്‍ 14 കോടി രൂപ മുടക്കി ചെന്നൈ സൂപര്‍ കിങ്‌സ് ടീമില്‍ എടുത്തിരുന്നെങ്കിലും, പിന്നീടു തുടര്‍ചയായി പരിക്കിന്റെ പിടിയിലായ ദീപക് ചാഹറിന് ഐപിഎല്‍ സീസണ്‍ പൂര്‍ണമായും നഷ്ടമായിരുന്നു.

2021 ഐപിഎല്‍ സീസണില്‍, ചെന്നൈ പഞ്ചാബ് മത്സരത്തിനിടെ ഗാലറിയില്‍ വച്ചാണു സുഹൃത്ത് ജയ ഭരദ്വാജിനോടു ദീപക് ചാഹര്‍ വിവാഹാഭ്യര്‍ഥന നടത്തിയത്. ഗാലറിയില്‍ കളികണ്ടിരുന്ന ജയ ഭരദ്വാജിനടുത്തേക്കു നടന്നെത്തി ദീപക് ചാഹര്‍ വിവാഹാഭ്യര്‍ഥന നടത്തുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.


Keywords: Deepak Chahar ties knot with fiance Jaya Bhardwaj, New Delhi, News, Cricket, Sports, Marriage, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia