ഛത്തീസ്ഗഡിലെ ദുര്‍ഗ് പൊലീസാണ് ഇത്തരമൊരു പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കടിച്ച പാമ്പിനെ കൊണ്ട് വിഷം തുപ്പിക്കുന്നത് പോലെ തട്ടിയെടുത്ത തുക മോഷ്ടാക്കളുടെ അകൗണ്ടില്‍ നിന്ന് തന്നെ പൊലീസ് പിന്‍വലിക്കുന്നു. മൂന്ന് കേസുകളില്‍ പൊലീസ് ഈ രീതിയില്‍ പണം തിരികെ പിടിച്ചു. രാജ്യത്തുടനീളം തട്ടിപ്പ് നടത്തി ലക്ഷക്കണക്കിന് രൂപയാണ് ഇവര്‍ ദിവസവും കൈക്കലാക്കി കൊണ്ടിരിക്കുന്നത്. ആളുകളെ കബളിപ്പിക്കാന്‍ സൈബര്‍ കൊള്ളക്കാര്‍ ഒരു പുതിയ മാര്‍ഗങ്ങളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് പൊലീസ് പറയുന്നു.
മൂന്ന് കേസുകളിലും തട്ടിപ്പിന് ഇരയായവര്‍ സംഭവത്തെക്കുറിച്ച് ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കി. ഇതുമൂലം ദുര്‍ഗ് പൊലീസ് ഉടന്‍ തന്നെ ബന്ധപ്പെട്ട ബാങ്കുമായി ബന്ധപ്പെട്ട് പരാതി നല്‍കുകയും ബാങ്കും പൊലീസും ഇടപ്പെട്ട് തട്ടിപ്പിനിരയായവരുടെ പണം അവരുടെ അകൗണ്ടിലേക്ക് തിരികെ എത്തിക്കുകയും ചെയ്തു.
കേസ് ഇങ്ങനെ
റിസാലിയിലെ പ്രഗതി നഗറില്‍ താമസിക്കുന്ന സോമ ശാസ്ത്രിയുടെ മൊബൈലില്‍ ഒരു സന്ദേശം വന്നു. അതില്‍ 20 രൂപ വൈദ്യുതി ബില്‍ അടയ്ക്കുന്ന കാര്യം പറഞ്ഞിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറില്‍ വിളിക്കണമെന്നും സന്ദേശത്തില്‍ എഴുതിയിരുന്നു. ശാസ്ത്രി ആ നമ്പറില്‍ വിളിച്ചപ്പോള്‍, ഒരു ആപ്ലികേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ടു. ഡൗണ്‍ലോഡ് ചെയ്തയുടനെ അകൗണ്ടില്‍ നിന്ന് രണ്ട് ലക്ഷം രൂപ നഷ്ടപ്പെട്ടു. ഉടനെ ന്യൂവായ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പൊലീസ് ഉടന്‍ നടപടിയെടുക്കുകയും ബാങ്കുമായി ബന്ധപ്പെടുകയും തുക തിരികെ പിടിക്കുകയും ചെയ്തു.
മൊബൈല്‍ ഫോൺ നമ്പര്‍ ഉടമയുടെ ക്രെഡിറ്റ് കാര്‍ഡിലെ റിവാര്‍ഡ് പോയിന്റുകള്‍ തട്ടിയെടുത്ത് നോബ്രോകര്‍ എന്ന വ്യാപാരി മുഖേന മൂന്ന് ഗഡുക്കളായി 59,601 രൂപ തട്ടിയെടുത്തതായി ജയന്തി നഗര്‍ സികോളയിലെ താമസക്കാരനായ ശുഭങ്കര്‍ ചക്രവര്‍ത്തി മോഹന്‍ നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സൈബര്‍ സെല്‍ ഉടന്‍ തന്നെ വ്യാപാരിക്ക് മെയില്‍ അയച്ചു, സ്റ്റോപ്പ് ഇടപാടും മറ്റ് വിവരങ്ങളും സംബന്ധിച്ച് നടപടി സ്വീകരിച്ചു. തുടര്‍ന്ന് തട്ടിപ്പിനിരയായ തുകയില്‍ 39,400 രൂപ തിരികെ പിടിച്ചു.
ഗുല്‍മോഹര്‍ തല്‍പുരി നിവാസിയായ അങ്കുഷ് കുമാര്‍ ദാസിന്റെ എസ്ബിഐ അകൗണ്ടില്‍ നിന്ന് രണ്ട് ഗഡുക്കളായി 1,29,999 രൂപയുടെ നെറ്റ് ബാങ്കിംഗ് തട്ടിപ്പ് നടത്തിയ ശേഷം, സിം കാര്‍ഡ് അപ്ഡേറ്റ് എന്ന പേരില്‍ തട്ടിപ്പുകാര്‍ ഇയാളുടെ മൊബൈലില്‍ എനിഡെസ്‌ക് (Anydesk) എന്ന ആപ് ഡൗണ്‍ലോഡ് ചെയ്തതായി അദ്ദേഹം ഭിലായ് നഗര്‍ പൊലീസ് സ്റ്റേഷനില്‍ അറിയിച്ചു. ഉടന്‍ തന്നെ ഭിലായ് നഗര്‍ പൊലീസ്, സൈബര്‍ സെലില്‍ വിവരം അറിയിച്ചു. സൈബര്‍ സെല്‍ നടപടിയെടുക്കുകയും എസ്ബിഐ ആര്‍ബിഒ ഓഫീസുമായി ബന്ധപ്പെടുകയും തുകയില്‍ നിന്ന് 80,000 രൂപ അപേക്ഷകന്റെ അകൗണ്ടിലേക്ക് തിരികെ ലഭിക്കുകയും ചെയ്തു.
ഇത്തരം തട്ടിപ്പുകളെക്കുറിച്ച് പൊലീസ് നിരന്തരം ജനങ്ങളെ അറിയിക്കാറുണ്ടെന്ന് എസ്പി അഭിഷേക് പല്ലവ് പറയുന്നു. ജനങ്ങള്‍ ജാഗരൂകരായിരിക്കണം. പലപ്പോഴും ആളുകള്‍ ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകുന്നു. ഇത്തരം തട്ടിപ്പിന് ഇരയാകുമ്പോഴെല്ലാം ആദ്യം പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കണമെന്നും അതിന് ശേഷം ഉടന്‍ നടപടിയെടുത്ത് തട്ടിപ്പിന്റെ തുക തിരികെ കൊണ്ടുവരാന്‍ പൊലീസിന് കഴിയുമെന്നും പൊലീസ് വ്യക്തമാക്കി. എന്നാല്‍ അദ്ദേഹം ഇത് സംബന്ധിച്ച സാങ്കേതിക കാര്യങ്ങള്‍ വ്യക്തമാക്കിയില്ല.
Keywords: Chhattisgarh, Raipur, National, News, Top-Headlines, Cyber Crime, Fraud, Police, Case, Mobile Phone, Cash, Cyber Cell returned people's money from fraud account.
< ! START disable copy paste -->