മാംസം നിറച്ച ബോംബ് ജയമ്മ എടുത്ത് അമര്‍ത്തിയപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കാട്ടുപന്നികളെ ലക്ഷ്യമിട്ട് വേട്ടക്കാരാണ് ബോംബ് എറിഞ്ഞതെന്ന് സംശയിക്കുന്നു. അതുവഴി പോയ ഒരു പൂച്ചയാണ് ബോംബ് എടുത്തുകൊണ്ടുവന്നത്. പൂച്ച വീട്ടുസാധനങ്ങള്‍ കൊണ്ടുപോകുകയാണെന്ന് സംശയിച്ച ജയമ്മ അതിനെ ആട്ടിയോടിച്ചു, അതോടെ പൂച്ച ബോംബ് ഉപേക്ഷിച്ച് ഓടിപ്പോയി.
സ്ഫോടക വസ്തു ആണെന്ന് അറിയാതെ ജയമ്മ അത് എടുത്ത് അമര്‍ത്തിയപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.
'അമ്മായി ചികിത്സയിലാണ്. ഇടതുകൈയിലെ എല്ലാ വിരലുകളും അറ്റുപോയി. കാലിനും പരിക്കേറ്റിട്ടുണ്ട്. പെട്രോള്‍ ബോംബ് പൊട്ടിത്തെറിച്ചപ്പോള്‍ ശബ്ദം പടക്കം പൊട്ടിച്ചതാണെന്ന ധാരണയിലായിരുന്നു എല്ലാവരും. അമ്മായി വേദന കൊണ്ട് നിലവിളിച്ചു, അതോടെ ഞങ്ങള്‍ സംഭവസ്ഥലത്തെത്തി, രക്തം വാര്‍ന്നതോടെ ബൈകില്‍ അടുത്തുള്ള സര്‍കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് സഞ്ജയ് ഗാന്ധി ഹോസ്പിറ്റലിലേക്ക് മാറ്റി. ശസ്ത്രക്രിയകള്‍ നടത്തേണ്ടിവരും. എല്ലാവരും വലിയ ഞെട്ടലിലാണ്,' ജയമ്മയുടെ അനന്തരവന്‍ എസ് ഗിരീഷിനെ ഉദ്ധരിച്ച് ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപോര്‍ട് ചെയ്തു.
'ബന്നാര്‍ഘട്ട ദേശീയ ഉദ്യാനത്തിന് സമീപമാണ് ജയമ്മ താമസിക്കുന്നത്. അവിടെ ധാരാളം കാട്ടുപന്നികളുണ്ട്. ചില വേട്ടക്കാര്‍ ഇറച്ചിയില്‍ നിറച്ച പെട്രോള്‍ ബോംബ് എറിഞ്ഞതാകാമെന്ന് സംശയിക്കുന്നു,' ഗിരീഷ് പറഞ്ഞു. അജ്ഞാതരായ പ്രതികള്‍ക്കെതിരെ സ്ഫോടകവസ്തു നിയമപ്രകാരം കോടിഹള്ളി പൊലീസ് കേസെടുത്തു.
Keywords: National, Top-Headlines, News, Bangalore, Karnataka, Bomb, Road, Hospital, Treatment, Injured, Police, Case, Crude bomb stuffed in 'meat ball' goes off, woman loses her finger.
< !- START disable copy paste -->