Ronaldo's Transfer | ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റർ യുനൈറ്റഡ് വിടാനൊരുങ്ങുന്നു? പരിഗണിക്കുന്നത് ഈ ടീമുകൾ!

 


മാഞ്ചസ്റ്റർ: (www.kvartha.com) സൂപർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുനൈറ്റഡ് വിടുമെന്ന് റിപോർട്. അടുത്ത സീസണിന് മുന്നോടിയായി യുനൈറ്റഡിൽ നിന്ന് പുറത്തുകടക്കാൻ റൊണാൾഡോ ശ്രമിക്കുന്നതായി ഇറ്റാലിയൻ പത്രമായ ലാ റിപബ്ലിക റിപോർട് ചെയ്തു. എഎസ്. റോമയിലേക്കോ സ്പോർടിംഗ് ലിസ്ബണിലേക്കോ പോകാനാണ് റൊണാള്‍ഡോയുടെ ശ്രമമെന്നാണ് വിവരം.
                         
Ronaldo's Transfer | ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റർ യുനൈറ്റഡ് വിടാനൊരുങ്ങുന്നു? പരിഗണിക്കുന്നത് ഈ ടീമുകൾ!

റൊണാൾഡോയുടെ ഏജന്റ് ജോർജ് മെൻഡസ് താരത്തിന് വേണ്ടി ഒരു പുതിയ ക്ലബിനായി ശ്രമിക്കുകയാണെന്നും ജോസ് മൗറീഞ്ഞോ നിയന്ത്രിക്കുന്ന റോമ ഒരു സാധ്യതയുള്ള ലക്ഷ്യസ്ഥാനമായി ഉയർന്നുവന്നിട്ടുണ്ടെന്നും ലാ റിപ്പബ്ലിക അവകാശപ്പെടുന്നു. തന്റെ ആദ്യ ക്ലബായ സ്‌പോർടിംഗ് ലിസ്ബണിലേക്കുള്ള ഒരു തിരിച്ചുവരവിനും സാധ്യതയുണ്ടെന്നാണ് അറിയുന്നത്. എന്നാൽ റൊണാൾഡോയെ ചർചാ മേശയിൽ എത്തിക്കാൻ കഴിഞ്ഞാൽ പോലും ഇവർക്ക് താരത്തിന്റെ മൂല്യത്തിന് അനുസരിച്ചുള്ള തുക നൽകാനാവുമോയെന്ന് വ്യക്തമല്ല.

ചാംപ്യൻസ് ലീഗിലേക്ക് യോഗ്യത നേടുന്നതിൽ യുനൈറ്റഡിന്റെ പരാജയവും പ്രീമിയര്‍ ലീഗിലും നേട്ടമുണ്ടാക്കാൻ കഴിയാത്തതും ടീം മാറുന്നതിന് കാരണമാകുന്നവെന്നാണ് റിപോർട്. ചാംപ്യൻസ് ലീഗിന് നേരിട്ട് യോഗ്യത പോലും ഉറപ്പാക്കാനും ടീമിനായില്ല. കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗില്‍ ആറാമതായാണ് യുനൈറ്റഡ് ഫിനിഷ് ചെയ്തത്. എന്നാൽ കഴിഞ്ഞ സീസണിൽ യുനൈറ്റഡിനായി റൊണാൾഡോ ചില അവിസ്മരണീയ പ്രകടനങ്ങൾ കാഴ്ചവെക്കുകയും 24 ഗോളുകൾ നേടുകയും ചെയ്തു. 37കാരനായ റൊണാൾഡോയ്ക്ക് അടുത്ത വർഷം വരെ യുനൈറ്റഡുമായി കരാറുണ്ട്. 12.85 മില്യൺ പൗൻഡിനാണ് യുവന്റസിൽ നിന്ന് യുനൈറ്റഡ് റൊണാൾഡോയെ സ്വന്തമാക്കിയത്.

Keywords:  Latest-News, World, Top-Headlines, Sports, Football Player, Cristiano Ronaldo, Manchester United, Champions League, Cristiano Ronaldo to quit Manchester United.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia