SWISS-TOWER 24/07/2023

Cristiano Ronaldo Luxury Car | അമിതവേഗത്തില്‍ വളവ് തിരിഞ്ഞതോടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായെന്ന് സൂചന; ക്രിസ്റ്റ്യാനോ റൊനാള്‍ഡോയുടെ ആഡംബര കാര്‍ റോഡപകടത്തില്‍ തകര്‍ന്നു

 


ADVERTISEMENT

മഡ്രിഡ്: (www.kvartha.com) പോര്‍ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊനാള്‍ഡോയുടെ ആഡംബര കാര്‍ റോഡപകടത്തില്‍ തകര്‍ന്നു. അപകടം നടക്കുന്ന സമയത്ത് റൊനാള്‍ഡോ കാറിലുണ്ടായിരുന്നില്ല. താരത്തിന്റെ അംഗരക്ഷകരില്‍ ഒരാളാണ് വാഹനം ഓടിച്ചിരുന്നതെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.

തിങ്കളാഴ്ച സ്‌പെയിനിലെ മയോര്‍കയില്‍ വച്ചായിരുന്നു അപകടം. ഏകദേശം 16 കോടി രൂപ വിലമതിക്കുന്ന ബുഗാടി വെയ്റോന്‍ എന്ന സ്‌പോര്‍ട്‌സ് കാറാണ് അപകടത്തില്‍ പെട്ടത്. അപകടസമയത്ത് റൊനാള്‍ഡോ ആയിരുന്നില്ല കാര്‍ ഓടിച്ചിരുന്നതെന്ന് സ്പാനിഷ് പൊലീസും സ്ഥിരീകരിച്ചു.

അമിതവേഗത്തിലെത്തിയ കാര്‍ വളവ് തിരിഞ്ഞപ്പോള്‍ നിയന്ത്രണം വിട്ടതാണെന്നാണ് സൂചന. കാര്‍ സമീപത്തെ മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കുകള്‍ ഒന്നും പറ്റിയില്ലെങ്കിലും മതിലിലേക്ക് ഇടിച്ചുകയറിയ കാര്‍ തകര്‍ന്നു.

Aster mims 04/11/2022
Cristiano Ronaldo Luxury Car | അമിതവേഗത്തില്‍ വളവ് തിരിഞ്ഞതോടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായെന്ന് സൂചന; ക്രിസ്റ്റ്യാനോ റൊനാള്‍ഡോയുടെ ആഡംബര കാര്‍ റോഡപകടത്തില്‍ തകര്‍ന്നു

അപകടത്തില്‍ പെട്ട കാര്‍ അംഗരക്ഷകന്‍ താരത്തിന്റെ മറ്റ് ജീവനക്കാരെ അപകടത്തിന്റെ കാര്യങ്ങള്‍ നോക്കാന്‍ ഏല്‍പിച്ച് തന്റെ യാത്ര തുടര്‍ന്നതായി ദി മിറര്‍ റിപോര്‍ട് ചെയ്തു.

അതേസമയം, റൊനാള്‍ഡോ തന്റെ പങ്കാളി ജോര്‍ജിന റോഡ്രിഗസിനോടും അഞ്ച് മക്കള്‍ക്കുമൊപ്പം മയോര്‍കയിലെ ഒരു ആഡംബര വിലയില്‍ അവധിക്കാലം ആഘോഷിക്കുകയാണ്. സ്‌പെയിനില്‍ എത്തിയ താരം പോര്‍ചുഗലില്‍ നിന്നും കാര്‍ മയോര്‍കയിലേക്ക് എത്തിച്ചതായിരുന്നു. അപകടത്തില്‍ പെട്ട ബുഗാടി വെയ്റോനിനൊപ്പം മെഴ്സിഡീസ് ബെന്‍സ് ജി-ക്ലാസ് കൂടി താരം അയച്ചിരുന്നു. റൊനാള്‍ഡോയുടെ പ്രശസ്തമായ ആഡംബര കാര്‍ ശേഖരത്തില്‍ പെട്ടവയാണ് ഈ കാറുകള്‍.

Keywords: News,World,international,Spain,Accident,Car,Cristiano Ronaldo,Vehicles,  Cristiano Ronaldo million dollar supercar damaged after crashing into wall

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia