Follow KVARTHA on Google news Follow Us!
ad

Cherian Philip against CPM | സൈബര്‍ അക്രമകാരികളെ സിപിഎം നിയന്തിക്കണമെന്ന് ചെറിയാന്‍ ഫിലിപ്; 'ഭര്‍ത്താവിന്റെ ചിതയില്‍ ചാടി മരിക്കേണ്ട ആള്‍ രാഷ്ട്രീയത്തില്‍ ചാടി മരിക്കണോയെന്ന ചോദ്യമാണ് സൈബര്‍ സഖാക്കള്‍ പ്രചരിപ്പിച്ചത്; അവർ ഭീരുക്കളായ കീലേരി അച്ചുമാർ'

CPM should control their cyber goons: Cherian Philip, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com) തെരഞ്ഞെടുപ്പു പ്രചാരണ സമയത്ത് യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസിനെതിരെ സിപിഎം നടത്തിയ സൈബര്‍ ഗുണ്ടായിസം അവരുടെ സാംസ്‌കാരിക ജീര്‍ണതയുടെ പ്രതിഫലനമാണെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ് ആരോപിച്ചു.
                               
News, Kerala, Top-Headlines, CPM, Cyber Crime, Politics, Political Party, UDF, Election, Congress, Video, Cherian Philip, CPM should control their cyber goons: Cherian Philip.

ഒരു വിധവയോട് സഹാനുഭൂതി പ്രകടിപ്പിക്കുന്നതിനു പകരം മനുഷ്യത്വരഹിതമായ ആക്രമണം നടത്തിയ സൈബര്‍ ഗുണ്ടാകളെ സി പി എം നേതൃത്വം നിയന്ത്രിക്കണം. മൂത്രപ്പുരയില്‍ അശ്ലീലം എഴുതുന്ന വികല സ്വഭാവമുള്ളവരാണ് സിപിഎമിനു വേണ്ടി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ഭീരുക്കളായ കീലേരി അച്ചുമാരാണ് (മാമുക്കോയ സിനിമയില്‍ അവതരിപ്പിച്ച കഥാപാത്രം) അവര്‍.



ഭര്‍ത്താവിന്റെ ചിതയില്‍ ചാടി മരിക്കേണ്ട ആള്‍ രാഷ്ട്രീയത്തില്‍ ചാടി മരിക്കണോയെന്ന ചോദ്യമാണ് സൈബര്‍ സഖാക്കള്‍ ഉമക്കെതിരെ പ്രചരിപ്പിച്ചത്. ഭക്ഷണ വേളയില്‍ ഭര്‍ത്താവിനു വേണ്ടി ആഹാരം മാറ്റി വെയ്ക്കുന്നതിനെയും അവര്‍ അധിക്ഷേപിച്ചു. ഡോ. ജോ ജോസഫിനെതിരെ പ്രചരിച്ച അശ്ലീല വീഡിയോയുടെ ഉറവിടം കണ്ടെത്തി ജനങ്ങളെ അറിയിക്കേണ്ട ഉത്തരവാദിത്തം സര്‍കാരിനുണ്ട്. ഇതിനു പിന്നിലെ കറുത്ത കരങ്ങളെ പിടി കൂടി ശിക്ഷിക്കണമെന്നും അദ്ദേഹം തന്റെ യുട്യൂബ് ചാനലിലൂടെ ആവശ്യപ്പെട്ടു.

Keywords: News, Kerala, Top-Headlines, CPM, Cyber Crime, Politics, Political Party, UDF, Election, Congress, Video, Cherian Philip, CPM should control their cyber goons: Cherian Philip.
< !- START disable copy paste -->

Post a Comment