CPM meeting | വിവാദങ്ങള്‍ക്കിടെ സിപിഎം പയ്യന്നൂര്‍ ഏരിയാ കമിറ്റിയോഗം; പാർടി തുക വെട്ടിപ്പില്ലെന്ന് വരുത്തിതീര്‍ക്കാന്‍ പുതിയ കണക്ക് അവതരിപ്പിച്ചാല്‍ വിമതവിഭാഗം എതിർത്തേക്കും

 


പയ്യന്നൂര്‍: (www.kvartha.com) പയ്യന്നൂരില്‍ ഒരു കോടി രൂപയുടെ പാര്‍ടി തുക വെട്ടിപ്പ് വിവാദത്തിന്റെ തീയണയാത്ത സാഹചര്യത്തില്‍ സിപിഎം പയ്യന്നൂര്‍ ഏരിയാകമിറ്റിയോഗം വെള്ളിയാഴ്ച ചേരും. തല്‍സ്ഥാനത്തു നിന്നും നീക്കിയ മുന്‍ ഏരിയാ സെക്രടറി വി കുഞ്ഞികൃഷ്ണന്‍ ഏരിയാ കമിറ്റിയംഗമായി തുടരുന്നുണ്ടെങ്കിലും അദ്ദേഹം യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് വിവരം. വിവാദത്തില്‍ സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ലെന്ന ജില്ലാസെക്രടറിയേറ്റിന്റെ വിലയിരുത്തല്‍ ശരിവയ്ക്കുന്നതിനായി ചേരുന്ന ഏരിയാ കമിറ്റി യോഗത്തില്‍ പുതിയ കണക്ക് അവതരിപ്പിക്കുമെന്നാണ്‌ സൂചന. ഇതോടെ വിമതവിഭാഗം എതിര്‍പ്പ് ശക്തമാക്കിയേക്കും.
                
CPM meeting | വിവാദങ്ങള്‍ക്കിടെ സിപിഎം പയ്യന്നൂര്‍ ഏരിയാ കമിറ്റിയോഗം; പാർടി തുക വെട്ടിപ്പില്ലെന്ന് വരുത്തിതീര്‍ക്കാന്‍ പുതിയ കണക്ക് അവതരിപ്പിച്ചാല്‍ വിമതവിഭാഗം എതിർത്തേക്കും

ഇതിനെ എതിര്‍ക്കാനും തങ്ങളുടെ കൈവശമുണ്ടെന്ന് പറയുന്ന യഥാർഥ കണക്കുകള്‍ പുറത്തുവിടാനുള്ള ഒരുക്കത്തിലാണ് വി കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്ന വെള്ളൂര്‍ സഖാക്കള്‍. ധനാപഹരണമുണ്ടായിട്ടില്ലെന്ന് ജില്ലാ നേതൃത്വം ആവര്‍ത്തിക്കുമ്പോള്‍ അതു തെളിയിക്കാനുള്ള ഉത്തരവാദിത്തവും അവര്‍ക്കുണ്ടെന്നാണ് വിമതവിഭാഗം ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ടു തന്നെ സാമ്പത്തിക നഷ്ടമില്ലെന്ന തരത്തില്‍ കെട്ടിച്ചമച്ച കണക്കുകള്‍ അവതരിപ്പിച്ചാല്‍ പുറത്ത് ജനങ്ങള്‍ക്കു മുമ്പിൽ യഥാർഥ കണക്ക് പരസ്യമായി അവതരിപ്പിക്കുമെന്നാണ് ഇവര്‍ നല്‍കുന്ന മുന്നറിയിപ്പ്. കഴിഞ്ഞ ഏരിയാകമിറ്റി യോഗത്തില്‍ ഇതുസംബന്ധിച്ച വിശദമായ കണക്കുകള്‍ അച്ചടക്കനടപടിയുടെ ഭാഗമായി നീക്കം ചെയ്ത മുന്‍ ഏരിയാ സെക്രടറി വി കുഞ്ഞികൃഷ്ണന്‍ അവതരിപ്പിച്ചിരുന്നതായും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ പയ്യന്നൂരിലെ അച്ചടക്കനടപടി റിപോർട് ചെയ്ത ഏരിയാകമിറ്റി യോഗങ്ങളില്‍ പാര്‍ടി നേതൃത്വം ഓഡിറ്റ് ചെയ്ത കണക്കുകള്‍ അവതരിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ആരോപണ വിധേയനായ എംഎല്‍എ ഉള്‍പെടെയുള്ളവര്‍ക്കെതിരെ സ്വീകരിച്ച മൃദുവായ നടപടികളെ സാധൂകരിക്കുന്ന കണക്കുകള്‍ തയ്യാറാക്കാനുള്ള നീക്കങ്ങളാണ് ജില്ലാ നേതൃത്വം നടത്തുന്നതെന്നാണ് വെള്ളൂരിലെ വിമത വിഭാഗം ഉന്നയിക്കുന്നത്. കുറ്റക്കാരായി ഇവര്‍ ഉന്നയിച്ച എംഎല്‍എയ്ക്കും കൂട്ടര്‍ക്കുമെതിരെ മൃദുസമീപനം സ്വീകരിക്കുകയും പരാതി ഉന്നയിച്ച വി കുഞ്ഞികൃഷ്ണനെ പാര്‍ടി അച്ചടക്കമെന്ന ഉരുക്കുമുഷ്ടികൊണ്ടു നേരിടുകയും ചെയ്തതില്‍ പയ്യന്നൂരിലെ പ്രവര്‍ത്തകര്‍ക്കും അണികള്‍ക്കും അതൃപ്തിയുണ്ട്.

ഏരിയാ കമിറ്റി യോഗത്തിന് ശേഷം വിളിച്ചു ചേര്‍ക്കുന്ന ബ്രാഞ്ച് യോഗങ്ങളില്‍ ഇതു കൂടുതല്‍ പൊട്ടിത്തെറിക്കിടയാക്കുമെന്ന ആശങ്കയും പയ്യന്നൂരിലെ പാര്‍ടി നേതൃത്വത്തിനുണ്ട്. അതുകൊണ്ടുതന്നെ ബ്രാഞ്ച് യോഗങ്ങളില്‍ ജില്ലാ നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ടു അണികളെ തണുപ്പിക്കാനാണ് നേതൃത്വം നീക്കം നടത്തുന്നത്. ഇതിനിടെ പയ്യന്നൂര്‍ ഏരിയാകമിറ്റി അംഗങ്ങളില്‍ 21 പേരില്‍ 16 പേര്‍ ഇടഞ്ഞുനില്‍ക്കുന്നത് ജില്ലാ നേതൃത്വത്തിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇവരെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും അണിയറയില്‍ തുടങ്ങിയിട്ടുണ്ട്.

Keywords: CPM Payyannur area committee meeting amid controversy, Kerala, Payyannur, News, Top-Headlines, CPM, Meeting, Politics, MLA, Meeting, Political party.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia