Follow KVARTHA on Google news Follow Us!
ad

RT-PCR test again | കോവിഡ് കേസുകൾ കൂടുന്നു; രാജ്യത്തേക്ക് വരുന്ന ഓരോ വിമാന യാത്രക്കാരും തുടര്‍ചയായി ആര്‍പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്ന് കേന്ദ്രസർകാർ; സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി

COVID-19: Air passengers from each incoming flight to undergo random RT-PCR screening, directs Centre #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) വിദേശ വിമാനയാത്രക്കാരെല്ലാം തുടര്‍ചയായി ആര്‍പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി. കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് പുതിയ ഉത്തരവ്. എല്ലാ പോസിറ്റീവ് സാംപിളുകളും ജീനോമിക് സീക്വന്‍സിങ്ങിനായി അയക്കണമെന്നും കേന്ദ്രം ബുധനാഴ്ച അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പതിനായിരത്തിലധികം കോവിഡ് കേസുകള്‍ രാജ്യത്ത് സ്ഥിരമായി റിപോര്‍ട് ചെയ്യുന്ന സാഹചര്യത്തിലാണ് രണ്ട് ശതമാനത്തോളം യാത്രക്കാരെ പരീക്ഷിക്കാനുള്ള നീക്കം.
             
COVID-19: Air passengers from each incoming flight to undergo random RT-PCR screening, directs Centre, Newdelhi, National, COVID19, News, Top-Headlines, Report, Cases, Passengers, Positive result

നിര്‍ദേശങ്ങളെ തുടര്‍ന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര ആരോഗ്യ സെക്രടറി രാജേഷ് ഭൂഷണ്‍ കത്തയച്ചു. സംശയിക്കപ്പെടുന്നതും സ്ഥിരീകരിച്ചതുമായ കേസുകള്‍ നേരത്തേ കണ്ടെത്തുന്നതിനും സമയബന്ധിതമായി കൈകാര്യം ചെയ്യുന്നതിനും പുതിയ കോവിഡ് വൈറസ് വകഭേദങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നത് തടയുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പുതുക്കിയ നിര്‍ദേശം നടപ്പിലാക്കാന്‍ കത്തിലൂടെ ഭൂഷണ്‍ അവരെ അറിയിച്ചു.

നിലവിലുള്ള ഇന്റഗ്രേറ്റഡ് ഡിസീസ് സര്‍വൈലന്‍സ് പ്രോഗ്രാം (ഐഡിഎസ്പി) മെകാനിസത്തിനുള്ളില്‍ കോവിഡ്-19 നിരീക്ഷണം പൂര്‍ണമായും സംയോജിപ്പിക്കുക എന്ന ദീര്‍ഘകാല വീക്ഷണത്തോടെയാണ് ഈ നിര്‍ദേശം പുറപ്പെടുവിച്ചതെന്ന് ഭൂഷണ്‍ പറഞ്ഞു. എല്ലാ പോസിറ്റീവ് സാംപിളുകളും ജീനോം സീക്വന്‍സിംഗിനായി അയയ്ക്കണമെന്നും നിലവിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് അത്തരം യാത്രക്കാരെ ഐസൊലേഷനും ചിക്തസയ്ക്കും ഉപദേശിക്കണമെന്നും അദ്ദേഹം അവരോട് ആവശ്യപ്പെട്ടു.

പകര്‍ച്ചപ്പനി (ഐഎല്‍ഐ) കേസുകള്‍ എല്ലാ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളും റിപോര്‍ട് ചെയ്യണമെന്നും, ഡാറ്റ വിശകലനം ചെയ്യാന്‍ ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ (ഡിഎസ്ഒ) ഉത്തരവാദിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് ശതമാനം പകര്‍ച്ചപ്പനി കേസുകളും ആര്‍ടി-പിസിആര്‍ വഴിയാണ് പരിശോധിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

'എല്ലാ ജില്ലാ ആശുപത്രികളിലും തിരഞ്ഞെടുത്ത തൃതീയ ആശുപത്രികളിലും ഗുരുതരമായ ശ്വാസകോശമായ രോഗങ്ങളുടെ (SARI) നിരീക്ഷണം ആരോഗ്യ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം. കോവിഡ് കണ്ടെത്തുന്നതിനായി അവരുടെ ആര്‍ടി-പിസിആര്‍ ടെസ്റ്റ് നടത്തനം. സംസ്ഥാന ഐഡിഎസ്പി ഈ ഡാറ്റ രണ്ടാഴ്ചയിലൊരിക്കല്‍ പങ്കിടും, കൂടാതെ കോവിഡ് പരിശോധന അവരുടെ ഡാറ്റ ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡികല്‍ റിസര്‍ച് പോര്‍ടലില്‍ അപ്ലോഡ് ചെയ്യണം', അദ്ദേഹം കൂട്ടിച്ചേർത്തു.

വലിയ വ്യാപനം, അസാധാരണമായ കേസുകള്‍, മരണനിരക്ക് മുതലായവ നേരത്തേ കണ്ടെത്തുന്നതിന് കമ്യൂണിറ്റി അടിസ്ഥാനമാക്കിയ നിരീക്ഷണം എന്നിവയ്ക്ക് പുതുക്കിയ നിര്‍ദേശം കൂടുതല്‍ ഊന്നല്‍ നല്‍കി. ത്രിതല ജീനോമിക് നിരീക്ഷണം സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും നടപ്പിലാക്കണമെന്ന് ഭൂഷണ്‍ പറഞ്ഞു. കൂടാതെ, വലിയ ക്ലസ്റ്ററുകളില്‍ നിന്നുള്ള പോസിറ്റീവ് സാംപിളുകള്‍ അല്ലെങ്കില്‍ കമ്യൂണിറ്റിയിലെ വ്യാപനം, അസാധാരണ സംഭവങ്ങള്‍ എന്നിവയും മുഴുവന്‍ ജീനോം സീക്വന്‍സിംഗിനായി അയയ്ക്കണം. കൂടാതെ, പുതുക്കിയ നിരീക്ഷണ മാര്‍ഗനിര്‍ദേശങ്ങള്‍ മലിനജല നിരീക്ഷണവും ആവശ്യപ്പെടുന്നു, ഇത് കോവിഡിന്റെ പ്രാദേശിക കുതിച്ചുചാട്ടത്തെക്കുറിച്ച് മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കിയേക്കാമെന്ന് കത്തില്‍ പറയുന്നു.

Keywords: COVID-19: Air passengers from each incoming flight to undergo random RT-PCR screening, directs Centre, Newdelhi, National, COVID19, News, Top-Headlines, Report, Cases, Passengers, Positive result, Centre.

< !- START disable copy paste -->

Post a Comment