House attacked | സമൂഹമാധ്യമങ്ങളിലൂടെ ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം; മതസ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിച്ചെന്നതിന് ഷൈലജയ്‌ക്കെതിരെ പൊലീസ് കേസെടുത്തു

 


മംഗ്ളുറു: (www.kvartha.com) ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ഐടി സെല്‍ സെക്രടറി വി ഷൈലജ അമര്‍നാഥിന്റെ ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരിലെ വീട് അജ്ഞാതര്‍ ആക്രമിച്ചതായി പരാതി. ഹിന്ദുത്വ സംഘടനകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍, മതങ്ങള്‍ക്കിടയില്‍ ശത്രുത സൃഷ്ടിക്കാനും സമാധാനം തകര്‍ക്കാനും ഉദ്ദേശിച്ചുള്ള പരാമര്‍ശം നടത്തിയതിന് നേതാവിനെതിരെ ഷൈലജയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്.
                  
House attacked | സമൂഹമാധ്യമങ്ങളിലൂടെ ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം; മതസ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിച്ചെന്നതിന് ഷൈലജയ്‌ക്കെതിരെ പൊലീസ് കേസെടുത്തു

ശനിയാഴ്ച ശൈലജയുടെ വീട് തകര്‍ത്ത അക്രമികള്‍ ജനല്‍ ചില്ലുകള്‍ എറിഞ്ഞുടച്ചു. ചുമരില്‍ കറുത്ത മഷി പുരട്ടുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് അഭിഭാഷകന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് ശൈലജയുടെ വീട്ടിലെത്തി പരിശോധന നടത്തി. അന്വേഷണം നടക്കുകയാണെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം വിശ്വഹിന്ദു പരിഷതും (വി എച് പി), ബജ്റംഗ്ദളും (ബിഡി) ക്ലബ് ഹൗസ് പ്ലാറ്റ്ഫോമിലൂടെ ജൂണ്‍ 16 ന് രാത്രി ഒമ്പത് മണിക്ക് നടന്ന ഒരു പരിപാടിയില്‍ ശ്രീരാമനെയും ഹനുമാനെയും സീതാദേവിയെയും അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശത്തെ ശക്തമായി അപലപിച്ചു.

Keywords: Congress leader's house attacked after she allegedly 'insults' Hindu gods on social media, Karnataka, News, Top-Headlines, Mangalore, Congress, House, Attack, Police, Case, Social Media, Religion, Hindu, God.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia