Driver arrested | യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയതായി പരാതി; ഓടോറിക്ഷ ഡ്രൈവര്‍ അറസ്റ്റില്‍

 


ADVERTISEMENT

തലശേരി: (www.kvartha.com) ഓടോറിക്ഷ യാത്രക്കാരിയായ സ്ത്രീയോട് ലൈംഗീക ചുവയോടെ അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ഓടോറിക്ഷാ ഡ്രൈവര്‍ അറസ്റ്റില്‍. മുഹമ്മദ് റിയാസാണ് അറസ്റ്റിലായത്. രണ്ടുദിവസം മുന്‍പ് ഓടോറിക്ഷയില്‍ യാത്ര ചെയ്ത യുവതിയോട് ലൈംഗിക ചുവയോടെ പെരുമാറിയെന്നാണ് പരാതി.
    
Driver arrested | യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയതായി പരാതി; ഓടോറിക്ഷ ഡ്രൈവര്‍ അറസ്റ്റില്‍

റിയാസിനെ ഒവി റോഡില്‍ നിന്നാണ് അറസ്റ്റ് ചെയ്തതത്. നേരത്തെയും യാത്രക്കാരികളോട് ഇയാള്‍ മോശമായി പെരുമാറിയ സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ഇതുവരെ ആരും പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. തലശ്ശേരി എസ്ഐ ആര്‍ മനുവിന്റെ നേതൃത്വത്തിലാണ് റിയാസിനെ പിടികൂടിയത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

Keywords:  News, Kerala, Kannur, Thalassery, Complaint, Auto Driver, Arrested, Police, Top-Headlines, Complaint of misconduct; Autorickshaw driver arrested.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia