Complaint against coach | സ്ലോവേനിയയിലെ ക്യാംപിനിടെ പരിശീലകൻ അനുചിതമായി പെരുമാറിയെന്ന ആരോപണവുമായി പ്രമുഖ ഇൻഡ്യൻ വനിതാ സൈക്ലിങ് താരം; അന്വേഷണ കമീഷൻ രൂപവല്‍കരിച്ചു

 


ന്യൂഡെൽഹി: (www.kvartha.com) ദേശീയ ടീമിന്റെ പരിശീലകൻ ആർ കെ ശർമ മോശമായി പെരുമാറിയെന്ന ആരോപണവുമായി സൈക്ലിങ് താരം മയൂരി ലൂട്ട്. ഇതിനെ തുടർന്ന് സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇൻഡ്യയും (സായ്) സൈക്ലിംഗ് ഫെഡറേഷനും (സിഎഫ്ഐ) അന്വേഷണ കമിറ്റി രൂപീകരിച്ചു. സ്ലോവേനിയയിലെ ഒരു ക്യാംപിനിടെ അനുചിതമായി പെരുമാറിയെന്നാണ് ആരോപണം. ജൂൺ 18 മുതൽ 22 വരെ ഡെൽഹിയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ട്രാക് സൈക്ലിംഗ് ചാംപ്യൻഷിപിനുള്ള തയ്യാറെടുപ്പിലായിരുന്നു താരം.
  
Complaint against coach | സ്ലോവേനിയയിലെ ക്യാംപിനിടെ പരിശീലകൻ അനുചിതമായി പെരുമാറിയെന്ന ആരോപണവുമായി പ്രമുഖ ഇൻഡ്യൻ വനിതാ സൈക്ലിങ് താരം; അന്വേഷണ കമീഷൻ രൂപവല്‍കരിച്ചു

'സ്ലോവേനിയയിലെ ക്യാംപിനിടെ ഒരു കോചിന്റെ അനുചിതമായ പെരുമാറിയതായി ഒരു സൈക്ലിസ്റ്റിൽ നിന്ന് പരാതി ലഭിച്ചു. സിഎഫ്ഐയുടെ നിർദേശപ്രകാരമാണ് പരിശീലകനെ നിയമിച്ചത്. അത്‌ലറ്റിന്റെ പരാതിയെത്തുടർന്ന്, സുരക്ഷ ഉറപ്പാക്കാൻ സായ് ഉടൻ തന്നെ അവരെ ഇൻഡ്യയിലേക്ക് തിരികെ കൊണ്ടുവരികയും വിഷയം അന്വേഷിക്കാൻ ഒരു കമിറ്റി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. വിഷയം മുൻഗണനാക്രമത്തിൽ കൈകാര്യം ചെയ്യുകയാണ്, ഉടൻ തന്നെ പരിഹരിക്കും', സായി പ്രസ്താവനയിൽ പറഞ്ഞു.

ശർമ 2014 മുതൽ സൈക്ലിംഗ് ടീമിനൊപ്പം പ്രവർത്തിക്കുന്നു. മുൻ എയർഫോഴ്‌സ് എച് ആർ മാനജർ കൂടിയായ ഇദ്ദേഹം, വർഷങ്ങളായി ജൂനിയർ, സീനിയർ സൈക്ലിംഗ് ടീമുകൾക്കൊപ്പം വളരെയധികം കാര്യക്ഷമതയോടെ പ്രവർത്തിച്ചതിന് പ്രശസ്തമാണ്.

Keywords:  New Delhi, India, News, Top-Headlines, Complaint, Cycle, Investigates, Sports, Coach, Leading woman cyclist alleges India coach of 'inappropriate behaviour' during preparatory camp in Slovenia.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia