Complaint against actress | കശ്മീരി പണ്ഡിറ്റുകളുടെ പാലായനത്തേ കുറിച്ചുള്ള പരാമര്‍ശം; നടി സായ് പല്ലവിക്കെതിരെ പരാതി

 


ഹൈദരാബാദ്: (www.kvartha.com) കശ്മീരി പണ്ഡിറ്റുകളുടെ പാലായനത്തേയും പശുക്കള്‍ക്കായുള്ള സംഘത്തേയും  കുറിച്ചുള്ള നടി സായ് പല്ലവിയുടെ പരാമര്‍ശത്തിനെതിരെ പരാതി. ബജ്റങ് ദള്‍ നേതാക്കളാണ് ഇതുസംബന്ധിച്ച് താരത്തിനെതിരെ ഹൈദരാബാദിലെ സുല്‍ത്വാന്‍ ബസാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പരാതി സംബന്ധിച്ച വീഡിയോ പരിശോധിച്ച് നിയമവിദഗ്ദ്ധരുമായി ആലോചിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

ഒരു അഭിമുഖത്തിനിടെയാണ് സായ് പല്ലവി കശ്മീര്‍ ഫയല്‍സ് സിനിമയെ കുറിച്ചും പശുക്കള്‍ക്കായുള്ള സംഘത്തേയും  കുറിച്ചുമുള്ള പരാമര്‍ശങ്ങള്‍ നടത്തിയത്. തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ സായ് കശ്മീരി വംശഹത്യയെ പശു സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന ആള്‍ക്കൂട്ട കൊലയുമായി താരതമ്യം ചെയ്തിരുന്നു. ഇതാണ് സംഘപരിവാര്‍ സംഘടനകളെ ചൊടിപ്പിച്ചത്.

തന്റെ രാഷ്ട്രീയത്തെ കുറിച്ചുള്ള ചോദ്യത്തിന് താന്‍ പ്രത്യേയശാസ്ത്രപരമായി നിഷ്പക്ഷയാണെന്നും അങ്ങനെയാണ് വളര്‍ന്നത് എന്നുമായിരുന്നു താരത്തിന്റെ പ്രതികരണം. ഇടതുപക്ഷ സംഘടനകളാണോ വലതുപക്ഷ സംഘടനകളാണോ ശരിയെന്ന് തനിക്കറിയില്ലെന്നും താരം പറഞ്ഞു.

നടിയുടെ വാക്കുകള്‍:

'ഞാന്‍ ഒരു നിഷ്പക്ഷ ചുറ്റുപാടിലാണ് വളര്‍ന്നത്, ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും കുറിച്ച് ഞാന്‍ കേട്ടിട്ടുണ്ട്, പക്ഷേ, ആരാണ് ശരി, ആരാണ് തെറ്റ് എന്ന് എനിക്ക് പറയാന്‍ കഴിയില്ല.
കശ്മീരി പണ്ഡിറ്റുകള്‍ എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് കാശ്മീര്‍ ഫയല്‍സ് എന്ന സിനിമ കാണിക്കുന്നു. 


 Complaint against actress | കശ്മീരി പണ്ഡിറ്റുകളുടെ പാലായനത്തേ കുറിച്ചുള്ള പരാമര്‍ശം; നടി സായ് പല്ലവിക്കെതിരെ പരാതി


പശുവിനെ കൊണ്ടു പോയതിന് മുസ്ലിമാണെന്ന് സംശയിച്ച് ഒരാളെ കൊലപ്പെടുത്തിയ സംഭവം അടുത്തിടെ ഉണ്ടായി. ആളെ കൊലപ്പെടുത്തിയ ശേഷം അക്രമികള്‍ 'ജയ് ശ്രീറാം' മുദ്രാവാക്യം മുഴക്കി. കശ്മീരില്‍ നടന്നതും അടുത്തിടെ നടന്നതും തമ്മില്‍ എവിടെയാണ് വ്യത്യാസം?' എന്നും താരം ചോദിച്ചു.

Keywords:  Complaint against actress Sai Pallavi over remarks on Kashmiri Pandit exodus, Hyderabad, News, Religion, Complaint, Actress, Police, Police Station, National, Trending.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia