Follow KVARTHA on Google news Follow Us!
ad

Cartoonist Badusha | കാര്‍ടൂണിസ്റ്റ് ബാദുശയുടെ 1-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണവും അന്താരാഷ്ട്ര കാരികേചര്‍ പ്രദര്‍ശനവും സംഘടിപ്പിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Kochi,News,Inauguration,Children,Kerala,
കൊച്ചി: (www.kvartha.com) പ്രശസ്ത കാര്‍ടൂണിസ്റ്റും സ്പീഡ് കാരികേചറിസ്റ്റുമായിരുന്ന കാര്‍ടൂണ്‍മാന്‍ ബാദുശയുടെ ഒന്നാം ചരമവാര്‍ഷികവുമായി ബന്ധപ്പെട്ട് ജൂണ്‍ രണ്ടിന് സംഘടിപ്പിച്ചത് വിപുലമായ പരിപാടികള്‍. 

Commemoration of the 1st death anniversary of cartoonist Badusha and International Caricature Exhibition was held at Edappally Changampuzha Park, Kochi, News, Inauguration, Children, Kerala

എറണാകുളം ഇടപ്പള്ളിയിലെ ചങ്ങമ്പുഴ പാര്‍ക് സാംസ്‌കാരിക കേന്ദ്രത്തില്‍ കാര്‍ടൂണ്‍മാന്‍ കാരികേചര്‍ കാര്‍ടൂണ്‍ പ്രദര്‍ശനവും അനുസ്മരണ ചടങ്ങും സംഘടിപ്പിച്ചു. മുതിര്‍ന്ന കാര്‍ടൂണിസ്റ്റുകളായ ബാലചന്ദ്രന്‍, അരവിന്ദന്‍, പ്രസന്നന്‍ ആനിക്കാട്, സജീവ് ബാലകൃഷ്ണന്‍ ഉള്‍പെടെ കേരളത്തിലെ പ്രശസ്ത കാര്‍ടൂണിസ്റ്റുകള്‍ പരിപാടിയില്‍ പങ്കെടുത്തു.

Commemoration of the 1st death anniversary of cartoonist Badusha and International Caricature Exhibition was held at Edappally Changampuzha Park, Kochi, News, Inauguration, Children, Kerala

ഇതോടൊപ്പം ചിത്രരചന-കാര്‍ടൂണ്‍ രചന മത്സരത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള സമ്മാനദാന ചടങ്ങും നടന്നു. അന്താരാഷ്ട്ര കാരികേചര്‍ കാര്‍ടൂണ്‍ പ്രദര്‍ശനം കൊച്ചി മേയര്‍ അഡ്വ.എം അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ ബാദുശ വരച്ച കാരികേചര്‍ അനശ്ചാദനം ചെയ്തു കൊണ്ടാണ് മേയര്‍ ഉദ്ഘാടനകര്‍മം നിര്‍വഹിച്ചത്.

Commemoration of the 1st death anniversary of cartoonist Badusha and International Caricature Exhibition was held at Edappally Changampuzha Park, Kochi, News, Inauguration, Children, Kerala

സ്പീഡ് കാരികേചറിസ്റ്റ് സജീവ് ബാലകൃഷ്ണന്‍ ജി സി ഡി എ ചെയര്‍മാന്‍ ചന്ദ്രന്‍ പിള്ളയെയും ഡെപ്യൂടി കലക്ടര്‍ വൃന്ദാ മോഹന്‍ദാസിനെയും അദ്ദേഹത്തിന്റെ സ്വരസിദ്ധമായ വരകളിലൂടെ കാരികേചറിലാക്കിയത് ഏറെ ശ്രദ്ധനേടി.

പ്രദര്‍ശനത്തില്‍ കാര്‍ടൂണ്‍ മാന്‍ ബാദുശയുടെ രചനകളും വിദേശത്തും ഇന്‍ഡ്യയിലുമുള്ള വിവിധ കാരികേചറിസ്റ്റുകള്‍ ബാദുശയെ വരച്ച രചനകളും ഏറെ ശ്രദ്ധേയമായി. ഇതോടൊപ്പം കേരളത്തിന്റെ വിവിധ ദേശങ്ങളില്‍ നിന്നുള്ള കാരികേചറിസ്റ്റുകള്‍ പ്രദര്‍ശനം സന്ദര്‍ശിച്ച എല്ലാവര്‍ക്കും കാരികേചറുകള്‍ സൗജന്യമായി വരച്ചു നല്‍കി.

എറണാകുളം മുന്‍ ഡെപ്യൂടി കലക്ടര്‍ വൃന്ദാ മോഹന്‍ദാസ്, ജി സി ഡി എ ചെയര്‍മാന്‍ ചന്ദ്രന്‍ പിള്ള, വാര്‍ഡ് കൗണ്‍സിലര്‍ ശാന്താ വിജയന്‍, ആര്‍ടിസ്റ്റും വീ സ്റ്റാര്‍ ക്രിയേഷന്‍സ് സ്ഥാപകയും വ്യവസായ സംരംഭകയുമായ ഷീലാ കൊചൗസേപ്, കാലടി സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം സി ദിലീപ് കുമാര്‍, പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും കോളമിസ്റ്റുമായ മാധവന്‍കുട്ടി നന്ദിലേത്ത്, ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് പി പ്രകാശ്, സെക്രടറി രവി, പെറ്റല്‍സ് ഗ്ലോബ് ഫൗന്‍ഡേഷന്‍ ചീഫ് കോര്‍ഡിനേറ്റര്‍ സനു സത്യന്‍, എ എ സഹദ്, ഹസന്‍ കോടേപ്പറമ്പില്‍, ശാനവാസ് മുടിക്കല്‍, ബശീര്‍ കീഴ്‌ശ്ശേരി, അസീസ് കരുവാരക്കുണ്ട്, പ്രിന്‍സ്, ആസിഫ് അലി, കോമു ആശിഷ് തോമസ്, ഡോ. ജിന്‍സി സൂസന്‍ മത്തായി, സൗരഭ് സത്യന്‍, ഇസ്മഈല്‍ എന്നിവര്‍ പങ്കെടുത്തു.

കാര്‍ടൂണ്‍ കലാകാരന്മാരുടെ കൂട്ടായ്മയായ കാര്‍ടൂണ്‍ ക്ലബ് ഓഫ് കേരളയും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമായി നിലകൊള്ളുന്ന സന്നദ്ധ സംഘടനയായ പെറ്റല്‍സ് ഗ്ലോബ് ഫൗന്‍ഡേഷനും ലോറം വെല്‍നസ് കെയറും ലേണ്‍വെയര്‍ കിഡ്‌സും സി എസ് ആര്‍ ഡിവിഷനുകളും ഒത്തു ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.

അതിനിടെ പ്രശസ്ത കാര്‍ടൂണിസ്റ്റ് നവാസ് കോണോംപാറ ഇബ്രാഹിം ബാദുഷയുടെ ഒന്നാം ചരമവാര്‍ഷികവുമായി ബന്ധപ്പെട്ട് വരച്ച കാര്‍ടൂണും ശ്രദ്ധേയമായി.

ചിത്രം വരച്ച് അദ്ദേഹം കുറിച്ചത് ഇങ്ങനെ:

കാരികേചര്‍ വര കൊണ്ടും കാര്‍ടൂണ്‍ വര കൊണ്ടും അത്ഭുതാവഹമായ നേട്ടം കൈവരിച്ച് ജന ഹൃദയങ്ങളില്‍ ഇടം പിടിച്ച കാര്‍ടൂണ്‍മാന്‍ ഇബ്രാഹിം ബാദുഷയുടെ വേര്‍പാടിന് ഇന്ന് ഒരു വര്‍ഷം തികയുന്നു. കോവിഡ് പിടികൂടി അദ്ദേഹം 2021 ജൂണ്‍ രണ്ടിനാണ് അകാലത്തില്‍ ഈ ലോകത്തോട് വിട പറഞ്ഞത്.

കലാ രംഗത്തെ നിറസാന്നിധ്യമായിരുന്ന ബാദുശയുടെ പെട്ടന്നുള്ള വിയോഗം ഇന്നും ഒരു തീരാ നഷ്ടം തന്നെയാണ്. അകാലത്തില്‍ പൊലിഞ്ഞ പ്രിയപ്പെട്ടവന്റെ ഓര്‍മക്ക് മുന്നില്‍, ആ വിയോഗം സൃഷ്ടിച്ച ശൂന്യതക്ക് മുന്നില്‍ നിന്നുകൊണ്ട് ഹൃദയത്തില്‍ നിന്നും വരയാദരാജ്ഞലികള്‍ അര്‍പിക്കുന്നു.

Commemoration of the 1st death anniversary of cartoonist Badusha and International Caricature Exhibition was held at Edappally Changampuzha Park, Kochi, News, Inauguration, Children, Kerala
ഇബ്രാഹിം ബാദുഷയുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ കാര്‍ടൂണിസ്റ്റ് നവാസ് കോണോംപാറ വരച്ച കാര്‍ടൂണ്‍

Keywords: Commemoration of the 1st death anniversary of cartoonist Badusha and International Caricature Exhibition was held at Edappally Changampuzha Park, Kochi, News, Inauguration, Children, Kerala.

Post a Comment