Follow KVARTHA on Google news Follow Us!
ad

Road accident | 'മദ്യപിച്ച് വാഹനമോടിച്ച് മന്ത്രി എം വി ഗോവിന്ദന്റെ കാറിലിടിച്ചു'; പികപ് വാന്‍ ഡ്രൈവര്‍ അറസ്റ്റില്‍

Collided with minister's vehicle; Pickup driver arrested#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തളിപ്പറമ്പ്: (www.kvartha.com) മന്ത്രി എം വി ഗോവിന്ദന്റെ വാഹനം വീണ്ടും അപകടത്തില്‍പ്പെട്ടു. മദ്യലഹരിയില്‍ വാഹനമോടിച്ച് എക്‌സൈസ് മന്ത്രിയുടെ കാറിലിടിച്ച യുവാവിനെ പൊലീസ് അപകടമുണ്ടായ സ്ഥലത്തു നിന്നു തന്നെ അറസ്റ്റുചെയ്തതായി പൊലീസ് അറിയിച്ചു. മന്ത്രി സഞ്ചരിച്ച കാറിലിടിച്ച പികപ് വാന്‍ ഡ്രൈവര്‍ പി എസ് രഞ്ജിതിനെ (45) യാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റു ചെയ്തത്. ശനിയാഴ്ച രാത്രി മന്ത്രി എംവി ഗോവിന്ദന്റെ വീടിന് സമീപമാണ് അപകടം നടന്നത്.
  
Kannur, Kerala, News, Top-Headlines, Vehicles, Car, Arrest, Liquor, Minister, Investigates, Kasaragod, Collided with minister's vehicle; Pickup driver arrested.

ഒരു പൊതുപരിപാടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന മന്ത്രിയുടെ കാറില്‍ രഞ്ജിത് ഓടിച്ച പാചകവാതക ഏജന്‍സിയുടെ പികപ് വാന്‍ ഇടിച്ചുകയറുകയായിരുന്നു. ഇയാള്‍ അശ്രദ്ധമായാണ് വാഹനമോടിച്ചതെന്ന് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ തന്നെ വ്യക്തമായിരുന്നു. മന്ത്രിയുടെ എസ്‌കോര്‍ട് ഡ്യൂടിയിലുണ്ടായിരുന്ന വളപട്ടണം എസ് ഐ ഗണേശന്റെ പരാതി പ്രകാരം രഞ്ജിതിനെ കസ്റ്റഡിയിലെടുത്തപ്പോഴാണ് ഇയാള്‍ മദ്യപിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് തളിപ്പറമ്പ് താലൂക് ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തിയ ശേഷം അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു. അപകടത്തില്‍ മന്ത്രിയുടെ സ്‌റ്റേറ്റ് കാറിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം ആദ്യം കണ്ണൂര്‍ - കാസര്‍കോട് ദേശീയപാതയിലെ കണ്ണൂര്‍ നഗരത്തിലെ പൊടിക്കുണ്ടില്‍ വെച്ചു എം വി ഗോവിന്ദന്റെ കാര്‍ ഡിവൈഡറില്‍ കയറി ടയര്‍ തെറിച്ചു പോവുകയും കേടുപാടുകള്‍ പറ്റുകയും ചെയ്തിരുന്നു. ഈ കാര്‍ മാറ്റിയതിനു ശേഷമുള്ള രണ്ടാമത്തെ കാറാണ് വീണ്ടും അപകടത്തില്‍പ്പെട്ടത്.

Keywords: Kannur, Kerala, News, Top-Headlines, Vehicles, Car, Arrest, Liquor, Minister, Investigates, Kasaragod, Collided with minister's vehicle; Pickup driver arrested.

Post a Comment