Collector warns salons | വിദ്യാര്‍ഥികളുടെ മുടി വിചിത്രമായ രീതിയില്‍ വെട്ടിയത് കണ്ട് ബാര്‍ബര്‍മാര്‍ക്ക് കലക്ടറുടെ മുന്നറിയിപ്പ്; എതിർത്തവരോട് നിങ്ങള്‍ക്ക് സാമൂഹിക ഉത്തരവാദിത്തമില്ലേയെന്ന് മറുചോദ്യം

 


ചെന്നൈ: (www.kvartha.com) കണിയാമ്പാടിയിലെ സര്‍കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സന്ദര്‍ശിച്ചപ്പോള്‍ ഏതാനും വിദ്യാര്‍ഥികളുടെ മുടി വിചിത്രമായ രീതിയില്‍ വെട്ടിയത് കണ്ട് ബാര്‍ബര്‍മാര്‍ക്ക് വെല്ലൂര്‍ കലക്ടര്‍ പി കുമാരവേല്‍ പാണ്ഡ്യന്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം, വിദ്യാഭ്യാസ മന്ത്രിയുടെ മുന്നറിയിപ്പില്‍ തമിഴ്‌നാട് ഹെയര്‍ഡ്രെസ്സേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ അംഗങ്ങള്‍ അതൃപ്തി രേഖപ്പെടുത്തി.
                   
Collector warns salons | വിദ്യാര്‍ഥികളുടെ മുടി വിചിത്രമായ രീതിയില്‍ വെട്ടിയത് കണ്ട് ബാര്‍ബര്‍മാര്‍ക്ക് കലക്ടറുടെ മുന്നറിയിപ്പ്; എതിർത്തവരോട് നിങ്ങള്‍ക്ക് സാമൂഹിക ഉത്തരവാദിത്തമില്ലേയെന്ന് മറുചോദ്യം

ജീവിതത്തില്‍ വിജയിക്കാനുള്ള അച്ചടക്കം സ്‌കൂളുകളില്‍ പഠിക്കണമെന്ന് കലക്ടര്‍ പാണ്ഡ്യന്‍ പറഞ്ഞു. 'വിദ്യാഭ്യാസ വകുപ്പിന്റെ മാര്‍ഗനിര്‍ദ്ദേദേശങ്ങള്‍ അനുസരിക്കാതെ കുറച്ച് വിദ്യാര്‍ഥികള്‍ വിചിത്രമായ രീതിയില്‍ മുടിവെട്ടിയിരിക്കുന്നതും യൂനിഫോം ധരിക്കാത്തതും ഞങ്ങള്‍ കണ്ടെത്തി. അതിനാല്‍ ഇടപെട്ടു. അച്ചടക്കം വളരെ പ്രധാനമാണ്. നിയമങ്ങള്‍ ലംഘിച്ച് വിദ്യാര്‍ഥികളെ അവരുടെ ഇഷ്ടത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അനുവദിക്കാനാവില്ല,' അദ്ദേഹം വ്യക്തമാക്കി.

നടപടിയെക്കുറിച്ചുള്ള ബാര്‍ബര്‍മാരുടെ സംഘടനയിലെ ചിലരുടെ പരാമര്‍ശത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, സാമൂഹിക ഉത്തരവാദിത്തം സര്‍കാരിന് മാത്രമാണോയെന്നും അവരുടേത് പോലുള്ള അസോസിയേഷനുകള്‍ക്കില്ലേയെന്നും കലക്ടര്‍ ചോദിച്ചു.

'ഇത് വിദ്യാര്‍ഥികളുടെ ക്ഷേമത്തിനായുള്ള കൂട്ടായ പരിശ്രമമാണ്. അവര്‍ എന്തിനാണ് അസ്വസ്ഥരായതെന്ന് എനിക്ക് മനസിലാകുന്നില്ല. വിദ്യാര്‍ഥികള്‍ അവരുടെ ഇഷ്ടപ്രകാരം മുടിവെട്ടാന്‍ കടകളില്‍ പോകുന്നു, ഇനി അത് ചെയ്യരുതെന്ന് ഞങ്ങള്‍ അവരോട് ആവശ്യപ്പെടുന്നു. ഉത്തരവിന് വിരുദ്ധമായി അവര്‍ പ്രവര്‍ത്തിക്കുമോ? അവര്‍ക്കും സാമൂഹിക ഉത്തരവാദിത്തം ഇല്ലേ?' അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ വര്‍ഷം വെല്ലൂരിലെ ബോയ്സ് ഹയര്‍സെകന്‍ഡറി സ്‌കൂളിലെ 11, 12 ക്ലാസുകളിലെ കുട്ടികള്‍ സ്ഥാപനത്തിന്റെ ചട്ടങ്ങള്‍ ലംഘിച്ച് മുടി നീട്ടിവളര്‍ത്തിയെന്ന് ആരോപിച്ച് മുടിവെട്ടാന്‍ ഹെഡ്മാസ്റ്റര്‍ കത്രികയെടുത്തിരുന്നു.

Keywords:  Latest-News, National, Top-Headlines, Students, District Collector, Tamilnadu, Warning, School, Education, Collector in Tamil Nadu warns salons on 'funky' hairdos for school students: 'Don't they have social responsibility?'.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia