Seized ration cards | 'അനര്‍ഹമായി കൈവശംവെച്ച റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു'; പിഴ ഈടാക്കുമെന്ന് അധികൃതർ

 


മലപ്പുറം: (www.kvartha.com) കുറ്റിപ്പുറം പഞ്ചായതിലെ പൈങ്കണ്ണൂര്‍, ഇരിമ്പിളിയം വെണ്ടല്ലൂര്‍ പ്രദേശങ്ങളില്‍ തിരൂര്‍ താലൂക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. 72 റേഷന്‍ കാര്‍ഡുകള്‍ പരിശോധിച്ചതില്‍ മുന്‍ഗണന വിഭാഗത്തിലുള്ള എട്ടും സബ്സിഡി വിഭാഗത്തില്‍ 14 ഉം കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വെച്ചിരുന്നത് കണ്ടെത്തി പൊതുവിഭാഗത്തിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
                          
Seized ration cards | 'അനര്‍ഹമായി കൈവശംവെച്ച റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു'; പിഴ ഈടാക്കുമെന്ന് അധികൃതർ
                
താലൂക് സപ്ലൈ ഓഫീസറായ മധു ഭാസ്‌കരന്‍, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ കെ പി മുരളീധരന്‍, വി പി ശാജുദ്ദീന്‍, എസ് സി ബിബില്‍, ഹരി, ഓഫീസ് ജീവനക്കാരനായ അബ്ദുർ റസാഖ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അനര്‍ഹമായി മുന്‍ഗണന, സബ്സിഡി റേഷന്‍ കാര്‍ഡുകള്‍ കൈവശം വെച്ചവരില്‍ നിന്ന് പിഴ ഈടാക്കുമെന്ന് സപ്ലൈ ഓഫീസര്‍ പറഞ്ഞു. അടുത്ത ദിവസങ്ങളിലും പരിശോധനയും നടപടിയും തുടരും.

Keywords:  Latest-News, Kerala, Top-Headlines, Malappuram, Seized, Ration Shop, Fine, Ration Cards Seized, Civil Supplies dept seized ration cards from ineligible consumers.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia