Found dead | പൊലീസുകാരനെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി; അമിതമായ മാനസിക സമ്മര്‍ദത്തെ തുടര്‍ന്ന് ജീവനൊടുക്കിയതാണെന്ന് റിപോർട്
Jun 4, 2022, 15:31 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പത്തനംതിട്ട: (www.kvartha.com) സിവില്‍ പൊലീസ് ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി. അമിതമായ മാനസിക സമ്മര്‍ദത്തെ തുടര്‍ന്ന് ജീവനൊടുക്കിയതാണെന്നാണ് റിപോർട്. പത്തനംതിട്ട ജില്ലയിലെ പെരുമ്പെട്ടി സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ പി സി അനീഷിനെ (36) ആണ് ഉച്ചയ്ക്ക് ഒന്നരയോടെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കല്ലിശേരി പ്രാവിന്‍കൂട് സ്വദേശിയാണ് അനീഷ്. ഉച്ചയ്ക്ക് ഡ്യൂടി കഴിഞ്ഞ് വീട്ടിലെത്തിയ യുവാവ് മാതാവിനോട് തനിക്ക് ജോലി സമ്മര്‍ദം താങ്ങാന്‍ കഴിയുന്നില്ലെന്ന് അറിയിച്ചതിന് ശേഷം ഒന്നാം നിലയിലേക്ക് കയറി പോവുകയായിരുന്നു. കുറച്ചു സമയം കഴിഞ്ഞ് നോക്കുമ്പോഴാണ് തൂങ്ങിയ നിലയില്‍ അനീഷിനെ കണ്ടത്.
ഉടന്‍ തന്നെ അഴിച്ചിറക്കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജോലി സ്ഥലത്ത് മാനസിക സമ്മര്‍ദം താങ്ങാവുന്നതിന് അപ്പുറമായിരുന്നുവെന്ന് അനീഷ് വീട്ടുകാരോട് പറയാറുണ്ടായിരുന്നുവെന്നാണ് വിവരം. മൂന്നു ദിവസം മുന്‍പ് ഡോക്ടറെ കണ്ടിരുന്നു. സമ്മര്‍ദം അകറ്റുന്നതിന് മൂന്നു ദിവസത്തേക്കുള്ള മരുന്നും വാങ്ങിയിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.
വളരെ നല്ല സ്വഭാവമുള്ള ഉദ്യോഗസ്ഥനായിരുന്നു അനീഷെന്ന് സഹപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു. എല്ലാ കാര്യങ്ങളിലും കണിശതയും കൃത്യതയും പുലര്‍ത്തിയിരുന്നു. മേലുദ്യോഗസ്ഥരില്‍ ചിലര്‍ തനിക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്നുവെന്ന അനീഷ് വീട്ടുകാരോട് പറഞ്ഞിരുന്നുവെന്നാണ് അറിയുന്നത്.

Keywords: News, Kerala, Pathanamthitta, Top-Headlines, Police, Dead, Died, Suicide, Found Dead, Civil Police Officer found dead.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.