പിണറായി കണ്‍വെന്‍ഷന്‍ സെന്ററിലാണ് പരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഒരു ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കിയത്.
കണ്ണൂര്‍ ശൈലിയില്‍ എണ്ണയിട്ട യന്ത്രം പോലെയാണ് തൃക്കാക്കരക്കയില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രവര്‍ത്തിച്ചത്. കണ്ണൂരുകാരന്‍ തന്നെയായ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനായിരുന്നു തെരഞ്ഞെടുപ്പിന്റെ ചുമതല. ഇപി കണ്‍വീനറായതിനു ശേഷം നേരിട്ട ആദ്യ തെരഞ്ഞെടുപ്പായിരുന്നു തൃക്കാക്കരയിലേത്. തുടക്കത്തില്‍ തന്നെ പരാജയം രുചിച്ചത് ഇപിക്കും തിരിച്ചടിയായി. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്യാപ്റ്റനെന്ന് വിശേഷണം ചാര്‍ത്തി നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വം വന്‍വിജയം കൊയ്തിരുന്നു. ഇതിന്റെ ആവര്‍ത്തനം തൃക്കാരക്കയിലുണ്ടാകുമെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ നൂറുതികയ്ക്കുമെന്നുള്ള പ്രഖ്യാപനമുണ്ടായത്. എന്നാല്‍ അതുണ്ടായില്ലെന്നത് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നിരാശ പകര്‍ന്നിട്ടുണ്ട്.
തൃക്കാക്കരയിലെ പരാജയത്തില്‍ പാര്‍ടി നിലപാട് സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ മുഖ്യമന്ത്രി പ്രതികരിക്കാത്തതില്‍ അസ്വാഭാവികതയില്ലെന്നാണ് സിപിഎം നേതൃത്വം പറയുന്നത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സര്‍കാരിന്റെ വിലയിരുത്തലാകുമെന്ന് കോടിയേരി പറഞ്ഞത് പാര്‍ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടത്ത് വരെ സില്‍വര്‍ ലൈന്‍ കുറ്റിയിടല്‍ പ്രതിഷേധം ശക്തമായത് സിപിഎമിനുള്ളില്‍ തന്നെ ചര്‍ചയായിരുന്നു. സില്‍വര്‍ ലൈന്‍ പദ്ധതി എന്തുവന്നാലും നടപ്പിലാക്കുമെന്നു ആവര്‍ത്തിച്ച മുഖ്യമന്ത്രി മാറിയ സാഹചര്യത്തില്‍ ഈ വിഷയത്തില്‍ കണ്ണൂരില്‍ നിന്നും പ്രതികരിക്കുമോയെന്നും രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നുണ്ട്.
Keywords: News, Kerala, Top-Headlines, Pinarayi-Vijayan, Chief Minister, Kannur, Visit, Politics, Chief Minister Pinarayi Vijayan to visit Kannur on Sunday.
< !- START disable copy paste -->