Follow KVARTHA on Google news Follow Us!
ad

Tree Project inaugurated | സംസ്ഥാന വൃക്ഷസമൃദ്ധി പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു; പരിസ്ഥിതിലോല മേഖല നിലനിര്‍ത്തലില്‍ സുപ്രീം കോടതി വിധി ആശങ്കയുണ്ടാക്കിയെന്ന് മുഖ്യമന്ത്രി

Chief Minister inaugurated State Tree Project#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com) സംസ്ഥാന സര്‍കാര്‍ നടപ്പിലാക്കി വരുന്ന സാമൂഹ്യവനവല്‍ക്കരണപദ്ധതിയായ വൃക്ഷസമൃദ്ധി പിണറായിയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. സംരക്ഷിത വനംമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോലമേഖലയായി നിലനിര്‍ത്തണമെന്ന സുപ്രീം കോടതി വിധി ജനങ്ങളില്‍ ആശങ്കയുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
  
Kannur, Kerala, News, Minister, Supreme Court, Chief Minister, Pinarayi-Vijayan, Court Order, Central Government, Chief Minister inaugurated State Tree Project.

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ സംസ്ഥാന സര്‍കാരിന്റെ വൃക്ഷസമൃദ്ധി പദ്ധതി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനവാസ മേഖലയെ ഒഴിവാക്കണമെന്നാണ് ഈക്കാര്യത്തില്‍ സംസ്ഥാന സര്‍കാരിന്റെ നിലപാട്. ഈക്കാര്യത്തില്‍ അനുകൂല നിലപാടിനായി കേന്ദ്രസര്‍കാരിനെ സമീപിക്കും. വനാതിര്‍ത്തി മേഖലയിലെ ജനങ്ങളുടെ താല്‍പര്യം സര്‍കാക്കാര്‍ സംരക്ഷിക്കും. ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ നിയമപരമായ സാധ്യത വിശദമായി പരിശോധിക്കുമെന്നും ഗൗരവത്തോടെ തുടര്‍നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
  
Kannur, Kerala, News, Minister, Supreme Court, Chief Minister, Pinarayi-Vijayan, Court Order, Central Government, Chief Minister inaugurated State Tree Project.

ചടങ്ങില്‍ മന്ത്രി എംവി ഗോവിന്ദന്‍ അധ്യക്ഷനായി. വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍, എംഎല്‍എമാരായ എ എന്‍ ശംസീര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെവി സുമേഷ്, ഡോ.വി ശിവദാസന്‍ എംപി, ജില്ലാ പഞ്ചായത് അധ്യക്ഷ പിപി ദിവ്യ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Kannur, Kerala, News, Minister, Supreme Court, Chief Minister, Pinarayi-Vijayan, Court Order, Central Government, Chief Minister inaugurated State Tree Project.

Post a Comment