Cherian Philip says | അഗ്‌നിപഥ് പദ്ധതി ഒരു കൂലിപ്പട്ടാളത്തെ സൃഷ്ടിക്കുന്നതിനാണെന്ന് ചെറിയാന്‍ ഫിലിപ്; 'പിന്‍വാതിലിലൂടെയുള്ള രാഷ്ട്രീയ നിയമനം ലക്ഷ്യം'

 


തിരുവനന്തപുരം: (www.kvartha.com) അഗ്‌നിപഥ് പദ്ധതി ഒരു കൂലിപ്പട്ടാളത്തെ സൃഷ്ടിക്കുന്നതിനാണെന്ന് ചെറിയാന്‍ ഫിലിപ് ആരോപിക്കുന്നു. അഗ്‌നി വീരന്മാരുടെ പ്രാഥമിക നിയമനവും നാലു വര്‍ഷം കഴിഞ്ഞുള്ള 25 ശതമാനത്തിന്റെ സ്ഥിര നിയമനവും വ്യക്തമായ മാനദണ്ഡത്തിന്റെയോ യോഗ്യത പരീക്ഷകളുടെയോ അടിസ്ഥാനത്തിലല്ല. പിന്‍വാതിലിലൂടെയുള്ള രാഷ്ട്രീയ നിയമനമാണ് ലക്ഷ്യമിടുന്നത്.
              
Cherian Philip says | അഗ്‌നിപഥ് പദ്ധതി ഒരു കൂലിപ്പട്ടാളത്തെ സൃഷ്ടിക്കുന്നതിനാണെന്ന് ചെറിയാന്‍ ഫിലിപ്; 'പിന്‍വാതിലിലൂടെയുള്ള രാഷ്ട്രീയ നിയമനം ലക്ഷ്യം'

അഗ്‌നിപഥ് പദ്ധതി പ്രകാരമുള്ള ആറുമാസത്തെ പരിശീലനം സൈന്യത്തിന്റെ കാര്യക്ഷമതയും ഗുണമേന്മയും തകര്‍ക്കും. നാലുവര്‍ഷത്തെ സൈനിക സേവനത്തിനു ശേഷം പിരിഞ്ഞു പോകുന്നവര്‍ ഒരു തൊഴിലില്ലാപടയായി മാറും. കായിക ശക്തി , ബൗദ്ധികശക്തി , ആയുധ ശക്തി എന്നിവയ്ക്ക് തുല്യ പ്രാധാന്യമുള്ള ഒരു നവീകരണ പ്രകിയയാണ് സൈന്യത്തില്‍ നടപ്പാക്കേണ്ടത്. അഗ്നി പഥ് ചിന്താശൂന്യമായ വികല പദ്ധതിയാണിതെന്നും അദ്ദേഹം തന്റെ യുട്യൂബ് ചാനലിലൂടെ ആരോപിച്ചു.

Keywords: Cherian Philip says the Agneepath project is about creating a mercenary force, Kerala, Thiruvananthapuram, News, Top-Headlines, Politics, YouTube, Soldiers, Agneepath Project.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia