തൃശൂര്‍: (www.kvartha.com) ചാലക്കുടിയില്‍ ക്രെയിനും ബസും കൂട്ടിയിടിച്ച് അപകടം. ഏഴ് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ചാലക്കുടി കോട്ടാറ്റിലാണ് അപകടം നടന്നത്. ഒരു വിദ്യാര്‍ഥിനിയ്ക്ക് തലയ്ക്കാണ് പരിക്കേറ്റത്. വിദ്യാര്‍ഥികളെ ചാലക്കുടിയുള്ള ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം.
രാവിലെ 8.30 നായിരുന്നു അപകടം. ചാലക്കുടിയില്‍ നിന്ന് മാളയ്ക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. ഓടികൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ട് നിന്നത്.