Security to Presidential Nominee | എന്‍ഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാർഥി ദ്രൗപതി മുര്‍മുവിന് കേന്ദ്രസർകാർ ഇസഡ് പ്ലസ് സുരക്ഷ അനുവദിച്ചു; നടപടി ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനപ്രകാരം

 


ന്യൂഡെല്‍ഹി: (www.kvartha.com) എന്‍ഡിഎയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവിന് സിആര്‍പിഎഫ് കമാന്‍ഡോകളുടെ ഇസഡ് പ്ലസ് സുരക്ഷ കേന്ദ്രസർകാർ നല്‍കിയതായി അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച പുലര്‍ചെ 64 കാരിയായ മുര്‍മുവിന്റെ സുരക്ഷ സായുധ സ്‌ക്വാഡ് ഏറ്റെടുത്തതായി ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപോർട് ചെയ്തു.
              
Security to Presidential Nominee | എന്‍ഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാർഥി ദ്രൗപതി മുര്‍മുവിന് കേന്ദ്രസർകാർ ഇസഡ് പ്ലസ് സുരക്ഷ അനുവദിച്ചു; നടപടി ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനപ്രകാരം

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് മുതിര്‍ന്ന നേതാക്കളും ഉള്‍പെട്ട പാര്‍ടിയുടെ പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിന് ശേഷം ചൊവ്വാഴ്ച രാത്രി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ജാര്‍ഖണ്ഡ് ഗവര്‍ണറായി സേവനമനുഷ്ഠിച്ച ഒഡീഷയില്‍ നിന്നുള്ള പാര്‍ടി നേതാവ് മുര്‍മുവിന്റെ സ്ഥാനാര്‍ഥിത്വം ബിജെപി പ്രസിഡന്റ് ജെ പി നദ്ദ പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സിനോട് (സിആര്‍പിഎഫ്) മുര്‍മുവിന്റെ സുരക്ഷാ ചുമതല ഏറ്റെടുക്കാന്‍ വിഐപി പ്രൊടക്ഷന്‍ ടീമിനെ വിന്യസിക്കാന്‍ നിര്‍ദേശിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിക്ക് വേണ്ടി കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍ തയ്യാറാക്കിയ ട്രീറ്റ് പെര്‍സെപ്ഷന്‍ സെക്യൂരിറ്റി റിപോര്‍ടാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തിന് അടിസ്ഥാനമായതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഒഡീഷ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അര്‍ധസൈനിക വിഭാഗത്തിലെ 14-16 പേരടങ്ങുന്ന ഒരു സംഘം മുര്‍മുവിന് സുരക്ഷാ കവചം നല്‍കാനുള്ള ചുമതല ഏറ്റെടുത്തു. സംസ്ഥാനത്തും രാജ്യത്തുടനീളവും അവർ എവിടെ യാത്ര ചെയ്താലും സേന അനുഗമിക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഒഡീഷയിലെ റായ്രംഗ്പൂരിലുള്ള അവരുടെ വീടിനും സുരക്ഷാ ഉദ്യോഗസ്ഥര്‍ സുരക്ഷയൊരുക്കും. തന്റെ സ്ഥാനാര്‍ഥിത്വത്തിന് പിന്തുണ തേടി നിയമസഭാംഗങ്ങളെയും വിവിധ രാഷ്ട്രീയ പാര്‍ടികളുടെ നേതാക്കളെയും കാണാന്‍ മുര്‍മു അടുത്ത ഒരു മാസത്തിനുള്ളില്‍ വിപുലമായി യാത്ര ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ പറഞ്ഞു.

രാജ്യത്തിന്റെ പ്രഥമ പൗരയായി ചുമതലയേല്‍ക്കുന്നത് വരെ കമാന്‍ഡോ സംഘം അവര്‍ക്ക് കാവലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിന് (എന്‍ഡിഎ) അനുകൂലമായി സംഖ്യകള്‍ അടുക്കുന്നതിനാല്‍ ശക്തമായ സാധ്യതയുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെപ്പോലുള്ള വിഐപികള്‍ക്കും കോണ്‍ഗ്രസ് പാര്‍ടി അധ്യക്ഷ സോണിയ ഗാന്ധിയും അവരുടെ മക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉള്‍പെടുന്ന കുടുംബത്തിനും സിആര്‍പിഎഫ് സുരക്ഷ ഒരുക്കുന്നു.

2017-ല്‍ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയും നിലവിലെ രാഷ്ട്രപതിയുമായ രാംനാഥ് കോവിന്ദിന് കേന്ദ്രസര്‍കാര്‍ 'ബ്ലാക് ക്യാറ്റ്‌സ്' എന്‍എസ്ജി കമാന്‍ഡോകള്‍ക്ക് സമാനമായ സുരക്ഷാ പരിരക്ഷ നല്‍കിയിരുന്നു. കോവിന്ദിന്റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതിനുള്ള രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 18 ന് നടക്കും, ജൂലൈ 21 ന് ഫലം പുറത്തുവരും.

Keywords:   Centre Accords Z+ Security to NDA Presidential Nominee Droupadi Murmu, National, Newdelhi, News, Top-Headlines, BJP, Political party, Prime Minister, Narendra Modi, Rahul gandhi. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia