Follow KVARTHA on Google news Follow Us!
ad

Spread of Covid | കോവിഡ് വ്യാപനം: വ്യാഴാഴ്ച അവലോകന യോഗം വിളിച്ച് കേന്ദ്ര സര്‍കാര്‍

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, New Delhi,News,Health,Health and Fitness,Meeting,Health Minister,COVID-19,National,
ന്യൂഡെല്‍ഹി: (www.kvartha.com) കോവിഡ് വ്യാപനം ചര്‍ച ചെയ്യാന്‍ വ്യാഴാഴ്ച അവലോകന യോഗം വിളിച്ച് കേന്ദ്ര സര്‍കാര്‍. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക. രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് അടുത്ത ദിവസങ്ങളിലായി രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 12, 249 പേര്‍ക്കാണ്. ഡെല്‍ഹിയില്‍ ടിപിആര്‍ ഏഴ് ശതമാനത്തിന് മുകളിലെത്തി.

Central Government has called a meeting to discuss the spread of Covid, New Delhi, News, Health, Health and Fitness, Meeting, Health Minister, COVID-19, National

കഴിഞ്ഞ ദിവസത്തെ കണക്കിനേക്കാള്‍ രണ്ടായിരത്തിലധികം കേസുകളാണ് കൂടുതലായി റിപോര്‍ട് ചെയ്തിരിക്കുന്നത്. 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചു മരിച്ചത് 13 പേരാണ്. പോസിറ്റിവിറ്റി നിരക്ക് 3. 94 ശതമാനമായി ഉയര്‍ന്നു. മഹാരാഷ്ട്രയിലെ മുംബൈയിലും പൂനെയിലും ഒമിക്രോണിന്റെ ഉപവകഭേദങ്ങളാണ് വ്യാപിക്കുന്നതെന്ന് പഠനത്തില്‍ കണ്ടെത്തി.

അതേസമയം, രാജ്യവ്യാപക പ്രതിരോധ കുത്തിവെപ്പ് പരിപാടിയുടെ ഭാഗമായി കേന്ദ്ര സര്‍കാര്‍ സൗജന്യമായി വാക്‌സിനുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്‍കുകയാണ്. കോവിഡ് 19 പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയുടെ പുതിയ ഘട്ടത്തില്‍ വാക്‌സിനുകളുടെ 75 ശതമാനം കേന്ദ്ര സര്‍കാര്‍ സംഭരിക്കും.

ഇങ്ങനെ സംഭരിക്കുന്ന വാക്‌സിനുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സൗജന്യമായി നല്‍കും. കേന്ദ്ര സര്‍കാര്‍ സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പെടെ ഇതുവരെ 193.53 കോടിയില്‍ അധികം (1,93,53,58,865) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്.

12.53 കോടിയില്‍ അധികം (12,53,04,250) കോവിഡ് വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കല്‍ ഇപ്പോഴും ലഭ്യമാണെന്നും പിഐബി അറിയിച്ചു.

Keywords: Central Government has called a meeting to discuss the spread of Covid, New Delhi, News, Health, Health and Fitness, Meeting, Health Minister, COVID-19, National.


Post a Comment