Follow KVARTHA on Google news Follow Us!
ad

Amit Jain detained | ബുർജ് ഖലീഫയുടെ നിർമാണം നടത്തിയ ഇഅമാർ ഗ്രൂപിന്റെ സിഇഒ അമിത് ജെയിനിനെ ഡെൽഹി വിമാനത്താവളത്തിൽ തടഞ്ഞുവച്ചു

Burj Khalifa developer Amit Jain detained at Delhi airport #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) ദുബൈ ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് കംപനിയായ ഇഅമാർ (Emaar) പ്രോപർടീസ് ഗ്രൂപ് സിഇഒ അമിത് ജെയിനിനെ വെള്ളിയാഴ്ച ഡെൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (IGIA) കുറച്ചുനേരം തടഞ്ഞുവച്ചു. ചോദ്യം ചെയ്യലിന് ശേഷം ജെയിനെ വിട്ടയച്ചതായി കംപനി പ്രസ്താവനയിറക്കി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയുടെ നിർമാണം ഇഅമാർ പ്രോപർടീസിനായിരുന്നു.
            
Burj Khalifa developer Amit Jain detained at Delhi airport, National, Newdelhi, News, Top-Headlines, Airport, Burj Khalifa, Dubai, Police, Punjab, Look Out Notice.

ദുബൈയിൽ നിന്ന് ഇകെ-516 എന്ന വിമാനം വഴി ഐജിഐ വിമാനത്താവളത്തിലെത്തിയ അമിത് ജെയിനെ ഇമിഗ്രേഷൻ അടിസ്ഥാനത്തിലാണ് തടഞ്ഞതെന്ന് പഞ്ചാബ് പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. അമിത് ജെയിൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ഹ്രസ്വ ആശയവിനിമയം നടത്തിയതായി ഇഅമാർ ഇൻഡ്യ വക്താവ് പറഞ്ഞു.

സ്ഥലം കൈമാറുന്നതിലെ കാലതാമസം സംബന്ധിച്ച ഒരു പരാതിയുടെ അടിസ്ഥാനത്തിൽ 2019 നവംബറിൽ പഞ്ചാബ് പൊലീസ് എമാറിനെതിരെ കേസെടുക്കുകയും ലുക് ഔട് സർകുലർ (എൽഒസി) പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഈ എഫ്‌ഐആറുമായി ബന്ധപ്പെട്ട് ജൂൺ 17ന് പഞ്ചാബ് പൊലീസ് ഇമിഗ്രേഷൻ അതോറിറ്റിക്ക് കത്തെഴുതിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് തടഞ്ഞിവെച്ചതെന്നാണ് വിവരം. 2021 ജൂൺ വരെയുള്ള കണക്ക് പ്രകാരം 15.5 ബില്യൻ ഡോളറിന്റെ ആസ്തിയുള്ള കംപാനിയാണ് ഇഅമാർ.

Keywords: Burj Khalifa developer Amit Jain detained at Delhi airport, National, Newdelhi, News, Top-Headlines, Airport, Burj Khalifa, Dubai, Police, Punjab, Look Out Notice.
< !- START disable copy paste -->

Post a Comment