Follow KVARTHA on Google news Follow Us!
ad

'യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കണം'; ഫുട്‌ബോള്‍ ഇതിഹാസം പെലെ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് കത്തയച്ചു; 'വേദനയും ഭയവും ഭീകരതയും കഷ്ടപ്പാടും അല്ലാതെ മറ്റൊന്നും കൊണ്ടുവരില്ല'

Brings Nothing But Pain': Pele Urges Vladimir Putin to End War in Ukraine, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ന്യൂഡെല്‍ഹി: (www.kvartha.com) യുക്രൈനെതിരായ യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫുട്‌ബോള്‍ ഇതിഹാസം പെലെ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് തുറന്ന കത്തെഴുതി. 81 കാരനായ ബ്രസീലിയന്‍ താരം സൈനിക അധിനിവേശം അവസാനിപ്പിക്കാന്‍ അഭ്യര്‍ഥിക്കുകയും യുദ്ധത്തിന്റെ നിരര്‍ഥകതയെക്കുറിച്ച് ഓര്‍മപ്പെടുത്തുകയും ചെയ്തു. വേദനകളല്ലാതെ മറ്റൊന്നും യുദ്ധം അവശേഷിപ്പിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
                                             
News, World, Top-Headlines, Vladimar Putin, Ukraine, Russia, War, Football Player, Football, Pele, Brings Nothing But Pain': Pele Urges Vladimir Putin to End War in Ukraine.

ലോകകപിലേക്ക് മുന്നേറാന്‍ യുക്രൈന്‍ ദേശീയ ടീം സ്‌കോട്ലന്‍ഡിനെ 3-1ന് പരാജയപ്പെടുത്തിയ അതേ ദിവസമാണ് പുടിന് അയച്ച കത്ത് താന്‍ പ്രസിദ്ധീകരിച്ചതെന്ന് ക്യാന്‍സര്‍ ചികിത്സയില്‍ കഴിയുന്ന പെലെ പറഞ്ഞു. യുക്രൈയന്‍ പുരുഷ ഫുട്ബോള്‍ ടീം സ്‌കോട്ലന്‍ഡിനെ നേരിടുന്നതിന് തൊട്ടുമുമ്പാണ് കത്ത് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഞായറാഴ്ച, ഖത്വറില്‍ യുക്രൈന്‍ വെയില്‍സിനെതിരെ മത്സരിക്കും.

'ഇന്നത്തെ മത്സരം ഒരു അഭ്യര്‍ഥന നടത്താനുള്ള അവസരമായി ഉപയോഗിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു: യുദ്ധം അവസാനിപ്പിക്കുക. നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിന് ഒരു പ്രസക്തിയുമില്ല. ഈ സംഘര്‍ഷം ദുഷിച്ചതും യുക്തിരഹിതവും വേദനയും ഭയവും ഭീകരതയും കഷ്ടപ്പാടും അല്ലാതെ മറ്റൊന്നും കൊണ്ടുവരില്ല. യുദ്ധം രാജ്യങ്ങളെ വിഭജിക്കാന്‍ മാത്രമാണ്, അതില്‍ ഒരു മാനദണ്ഡവുമില്ല. മിസൈലുകളുടെ ആക്രമണം കുട്ടികളുടെ സ്വപ്നങ്ങളെ കുഴിച്ചുമൂടുകയും കുടുംബങ്ങളെ നശിപ്പിക്കുകയും നിരപരാധികളെ കൊല്ലുകയും ചെയ്തു', പെല എഴുതി.


യുദ്ധം ആരംഭിച്ചതിന് ശേഷം പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയ്ക്കെതിരെ നിരവധി ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചയെക്കുറിച്ചും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു, എന്നാല്‍ വ്ളാഡിമിര്‍ പുടിനും യുക്രൈന്‍ പ്രസിഡന്റ് വോലോഡൈമര്‍ സെലെന്‍സ്‌കിക്കും സമാധാന ചര്‍ചകളിലൂടെ പ്രശ്‌നം പരിഹരിക്കാനായില്ല.

Keywords: News, World, Top-Headlines, Vladimar Putin, Ukraine, Russia, War, Football Player, Football, Pele, Brings Nothing But Pain': Pele Urges Vladimir Putin to End War in Ukraine.
< !- START disable copy paste -->

Post a Comment