Follow KVARTHA on Google news Follow Us!
ad

Contributions | 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ബിജെപിക്ക് 477 കോടി രൂപയും കോണ്‍ഗ്രസിന് 74.5 കോടി രൂപയും സംഭാവന ലഭിച്ചതായി തെരഞ്ഞെടുപ്പ് കമിഷന്‍

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, New Delhi,News,Politics,BJP,Congress,Election Commission,National,
ന്യൂഡെല്‍ഹി: (www.kvartha.com) 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ബിജെപിക്ക് 477 കോടി രൂപയും കോണ്‍ഗ്രസിന് 74.5 കോടി രൂപയും സംഭാവന ലഭിച്ചതായി തെരഞ്ഞെടുപ്പ് കമിഷന്‍(ECI) . 20,000 രൂപയ്ക്ക് മുകളില്‍ ലഭിച്ച സംഭാവനകള്‍ കാട്ടി തെരഞ്ഞെടുപ്പ് കമിഷന് (ഇസിഐ) സമര്‍പിച്ച റിപോര്‍ട് പ്രകാരം 477.54 കോടി രൂപയാണ് ബിജെപിക്ക് ലഭിച്ചത്. അതേസമയം കോണ്‍ഗ്രസിന് ഇതേ കാലയളവില്‍ 74.5 കോടി രൂപയാണ് ലഭിച്ചത്.

തെരഞ്ഞെടുപ്പ് കമിഷന്‍ ചൊവ്വാഴ്ച പൊതുസമക്ഷത്തില്‍ പുറത്തുവിട്ട റിപോര്‍ടുകള്‍ പ്രകാരം രണ്ട് പാര്‍ടികള്‍ക്കും ലഭിച്ച സംഭാവനകള്‍ ഇങ്ങനെയാണ്. വിവിധ സ്ഥാപനങ്ങളില്‍ നിന്നും ഇലക്ടറല്‍ ട്രസ്റ്റുകളില്‍ നിന്നും വ്യക്തികളില്‍ നിന്നും ബിജെപിക്ക് 4,77,54,50,077 രൂപയാണ് സംഭാവനയായി ലഭിച്ചത്. 2020-21 സാമ്പത്തിക വര്‍ഷത്തെ സംഭാവന റിപോര്‍ട് പാര്‍ടി ഈ വര്‍ഷം മാര്‍ച് 14 ന് തെരഞ്ഞെടുപ്പ് പാനലിന് മുമ്പാകെ സമര്‍പിച്ചിരുന്നു.

അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (ADR) പ്രകാരം, 2020-21 കാലയളവില്‍ ഏഴ് ഇലക്ടറല്‍ ട്രസ്റ്റുകളില്‍ നിന്നും, കോര്‍പറേറ്റുകളില്‍ നിന്നും വ്യക്തികളില്‍ നിന്നും മൊത്തം 258.4915 കോടി രൂപ സംഭാവനകള്‍ സ്വീകരിച്ചതായും, ഇതില്‍ നിന്നും വിവിധ രാഷ്ട്രീയ പാര്‍ടികള്‍ക്കായി 258.4301 കോടി രൂപ വിതരണം ചെയ്തതായും വ്യക്തമാക്കുന്നു. ഇലക്ടറല്‍ ട്രസ്റ്റുകളില്‍ നിന്ന് ലഭിച്ച മൊത്തം സംഭാവനയുടെ 82.05 ശതമാനവും ബിജെപിക്ക് ലഭിച്ചതായും റിപോര്‍ട് വ്യക്തമാക്കുന്നു.

ഏറ്റവും വലിയ ഇലക്ടറല്‍ ട്രസ്റ്റുകളിലൊന്നായ പ്രൂഡന്റ് ഇലക്ടറല്‍ ട്രസ്റ്റ്, 2019-20ല്‍ 217.75 കോടിയാണ് നല്‍കിയിരുന്നത്. എന്നാല്‍ 2021 ല്‍ അത് 209.00 കോടി രൂപയായി. ജയഭാരത് ഇലക്ടറല്‍ ട്രസ്റ്റ് 2020-21 ല്‍ ബിജെപിക്ക് മൊത്തം വരുമാനത്തിന്റെ രണ്ടു കോടി സംഭാവന നല്‍കി . ബിജെപി, ജെഡിയു, ഐഎന്‍സി, എന്‍സിപി, ആര്‍ജെഡി, എഎപി, എല്‍ജെപി എന്നിങ്ങനെ ഏഴ് രാഷ്ട്രീയ പാര്‍ടികള്‍ക്കാണ് പ്രൂഡന്റ് ഇലക്ടറല്‍ ട്രസ്റ്റ് സംഭാവന നല്‍കിയത്.

2019-20 സാമ്പത്തിക വര്‍ഷത്തില്‍ 3,429.56 കോടി രൂപയുടെ ഇലക്ടറല്‍ ബോന്‍ഡുകള്‍ പാര്‍ടികള്‍ റിഡീം ചെയ്തു, ഇതിന്റെ 87.29 ശതമാനം നാല് ദേശീയ പാര്‍ടികളായ ബിജെപി, കോണ്‍ഗ്രസ്, ടിഎംസി, എന്‍സിപി എന്നിവയ്ക്ക് ലഭിച്ചതായി എഡിആര്‍ പറയുന്നു.

2019-20 സാമ്പത്തിക വര്‍ഷത്തില്‍ ബിജെപിയുടെ മൊത്തം വരുമാനം 3,623.28 കോടി രൂപയാണെന്നാണ് പ്രഖ്യാപിച്ചത്. എന്നാല്‍ അതിന്റെ 45.57 ശതമാനം (1,651.022 കോടി രൂപ) മാത്രമാണ് ചെലവഴിച്ചത്. അതേ കാലയളവില്‍ കോണ്‍ഗ്രസിന്റെ ആകെ വരുമാനം 682.21 കോടി രൂപയായിരുന്നു. ഇതില്‍ 998.158 കോടി രൂപ പാര്‍ടി ചെലവഴിച്ചു, ഇത് ആ വര്‍ഷത്തെ വരുമാനത്തേക്കാള്‍ 46.31 ശതമാനം കൂടുതലാണ്.

BJP received Rs 477 crore worth of contributions in FY 21, Congress Rs 74.5 crore: ECI, New Delhi, News, Politics, BJP, Congress, Election Commission, National


Keywords: BJP received Rs 477 crore worth of contributions in FY 21, Congress Rs 74.5 crore: ECI, New Delhi, News, Politics, BJP, Congress, Election Commission, National.

Post a Comment