Ram Gopal Varma | ദ്രൗപദി പ്രസിഡന്റായാല്‍ പാണ്ഡവരും, കൗരവരും ആരാകുമെന്ന് ചോദ്യം; മുര്‍മുവിനെ അപമാനിച്ചുവെന്നാരോപിച്ച് സംവിധായകന്‍ രാംഗോപാല്‍ വര്‍മക്കെതിരെ പരാതിയുമായി ബിജെപി

 


ഹൈദരാബാദ്: (www.kvartha.com) ദ്രൗപദി പ്രസിഡന്റായാല്‍ പാണ്ഡവരും, കൗരവരും ആരാകുമെന്ന് ചോദ്യം. എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവിനെ അപമാനിച്ചുവെന്നാരോപിച്ച് സംവിധായകന്‍ രാംഗോപാല്‍ വര്‍മക്കെതിരെ പൊലീസില്‍ പരാതി നല്‍കി ബിജെപി. ട്വിറ്ററിലൂടെയായിരുന്നു രാംഗോപാല്‍ വര്‍മ ഇത്തരമൊരു ചോദ്യം ഉന്നയിച്ചത്.

Ram Gopal Varma | ദ്രൗപദി പ്രസിഡന്റായാല്‍ പാണ്ഡവരും, കൗരവരും ആരാകുമെന്ന് ചോദ്യം; മുര്‍മുവിനെ അപമാനിച്ചുവെന്നാരോപിച്ച് സംവിധായകന്‍ രാംഗോപാല്‍ വര്‍മക്കെതിരെ പരാതിയുമായി ബിജെപി

എന്നാല്‍ പിന്നോക്ക വിഭാഗങ്ങളെ അപമാനിച്ചുവെന്നാരോപിച്ച് മുതിര്‍ന്ന തെലങ്കാന ബിജെപി നേതാവ് ജി നാരായന്‍ റെഡ്ഡിയാണ് ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. അതേസമയം മഹാഭാരതത്തിലെ ഇഷ്ടകഥാപാത്രത്തിന്റെ പേര് കേട്ടപ്പോള്‍ അനുബന്ധ കഥാപാത്രങ്ങളെ ഓര്‍ത്തുപോയതാണെന്നും ആരെയും അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നുമായിരുന്നു സംഭവത്തോട് രാംഗോപാല്‍ വര്‍മയുടെ പ്രതികരണം.

കഴിഞ്ഞദിവസമാണ് മുര്‍മു രാഷ്ടപതി സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള നാമനിര്‍ദേശ പത്രിക സമര്‍പിച്ചത്. രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 18 നാണ് നടക്കുന്നത്. ഫലം ജൂലൈ 21 ന് പ്രഖ്യാപിക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24 ന് അവസാനിക്കും.

Keywords: BJP leader files case against Ram Gopal Varma for comments on Droupadi Murmu, Hyderabad, News, BJP, Complaint, Police, Twitter, President Election, Trending, Director, National.



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia