Follow KVARTHA on Google news Follow Us!
ad

BJP Programmes | മോദി സര്‍കാര്‍ എട്ടാം വാർഷികത്തിൽ; ജനസമ്പര്‍ക്കപരിപാടിയുമായി ബിജെപി

BJP celebrates 8th anniversary of the Modi government, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com) നരേന്ദ്രമോദി സര്‍കാരിന്റെ എട്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ശനിയാഴ്ച മുതല്‍ 15 വരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബിജെപി വിപുലമായ ചടങ്ങുകള്‍ സംഘടിപ്പിക്കുമെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ എന്‍ ഹരിദാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പരിപാടിയുടെ ഭാഗമായി ഗൃഹസമ്പര്‍ക്കം, ലഘുലേഖ വിതരണം, കേന്ദ്രസര്‍കാര്‍ പദ്ധതി ഗുണഭോക്താക്കളുടെ സംഗമം, വിവിധ സമ്മേളനങ്ങള്‍, ദളിത് പിന്നോക്ക വിഭാഗങ്ങള്‍ക്കായുള്ള സേവനപ്രവര്‍ത്തനങ്ങള്‍ എന്നിവ സംഘടിപ്പിക്കും. കേന്ദ്ര മന്ത്രിമാരും, ബിജെപി ദേശീയ, സംസ്ഥാന നേതാക്കളും പരിപാടികളില്‍ പങ്കെടുക്കും.
                      
News, Kerala, Kannur, Top-Headlines, BJP, Press Meet, Narendra Modi, Celebration, Government, Conference, BJP celebrates 8th anniversary of the Modi government.

കഴിഞ്ഞ എട്ട് വര്‍ഷമായി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള എന്‍ഡിഎ സര്‍കാര്‍ നടപ്പാക്കിയ ക്ഷേമപദ്ധതികള്‍ ജില്ലയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഗുണകരമായിട്ടുണ്ട്. അമൃത് പദ്ധതിയില്‍ ഉള്‍പെടുത്തി വിവിധ പദ്ധതികള്‍ക്കായി ഇതുവരെ 145.72 കോടി രൂപ കണ്ണൂര്‍ കോര്‍പറേഷന് നല്‍കി. തൊഴിലുറപ്പ് പദ്ധതിയിലേക്ക് ഇതുവരെ 245.98 കോടി രൂപ അനുവദിച്ചു. വിനോദ സഞ്ചാര വികസനത്തിനായി പറശ്ശിനിക്കടവ് മുതല്‍ നീലേശ്വരം വരെയുള്ള പ്രധാന കേന്ദ്രങ്ങള്‍ ചേര്‍ത്ത് 427 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി നല്‍കി. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സിറ്റി റോഡ് പരിഷ്‌കരണത്തിന് 738 കോടി രൂപയും കരിവെള്ളൂര്‍ തലശ്ശേരി ബൈപാസ് സ്ഥലമേറ്റെടുപ്പിന് 2260 കോടി രൂപയും മോദി സര്‍കാര്‍ അനുവദിച്ചു.

വിവിധ പദ്ധതികള്‍ക്കായി മോദി സര്‍കാര്‍ കോടികള്‍ അനുവദിക്കുമ്പോഴും അതെല്ലാം സംസ്ഥാന പദ്ധതികലായി അവതരിപ്പിക്കുകയാണ് ഇടതു സര്‍കാര്‍ ചെയ്യുന്നതെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ എന്‍ ഹരിദാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിന്റെ സമഗ്രവികസനത്തിനുള്ള പദ്ധതികളാണ് മോദി സര്‍കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. എന്നാല്‍ ക്ഷേമപദ്ധതികളിലൂടെ മോദി സര്‍കാര്‍ ജനഹൃദയങ്ങളിലേക്കെത്തുമെന്ന ആശങ്കയില്‍ പല പദ്ധതികളും ഇവിടെ നടപ്പിലാക്കാതെ പോവുകയാണെന്നും ഹരിദാസ് പറഞ്ഞു. ജില്ലാ ജനറല്‍ സെക്രടറിമാരായ ബിജു ഏളക്കുഴി, എംആര്‍ സുരേഷ്, മീഡിയ കണ്‍വീനര്‍ പിവി വിജയരാഘവന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: News, Kerala, Kannur, Top-Headlines, BJP, Press Meet, Narendra Modi, Celebration, Government, Conference, BJP celebrates 8th anniversary of the Modi government.
< !- START disable copy paste -->

Post a Comment