കോഴിക്കോട്: (www.kvartha.com) പഴയ വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ ഒടിഞ്ഞു തലയില്‍ വീണ് ബൈക് യാത്രികന് ദാരുണാന്ത്യം. ബേപ്പൂര്‍ കല്ലിങല്‍ സ്വദേശി അര്‍ജുന്‍ (22) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അപകടം. സംഭവത്തില്‍ കുറ്റകരമായ നരഹത്യയ്ക്ക് ബേപ്പൂര്‍ പൊലീസ് കേസെടുത്തു.
കെഎസ്ഇബി ജീവനക്കാരുടെ അനാസ്ഥയാണെന്ന് ആരോപിച്ച് നാട്ടുകാര്‍ ബേപ്പൂര്‍ റോഡ് ഉപരോധിച്ചു. ഉപയോഗശൂന്യമായ പോസ്റ്റ് മാറ്റുന്നതിനിടെ താഴ്ഭാഗത്തുനിന്ന് ഒടിഞ്ഞ്, റോഡിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. എതിര്‍ദിശയിലേക്ക് വീഴുമെന്നാണ് കരുതിയിരുന്നതെന്ന് ജീവനക്കാര്‍ പറഞ്ഞു.
എന്നാല്‍ അപകടത്തിന്റെ ഉത്തരവാദിത്വം കരാറുകാരനാണെന്നും കെഎസ്ഇബി അറിയാതെയാണ് പോസ്റ്റ് നീക്കിയതെന്നും ഡെപ്യൂടി ചീഫ് എന്‍ജിനീയര്‍ ഷാജി സുധാകരന്‍ പറഞ്ഞു.
Post a Comment