Bhagwant Mann | കറുപ്പണിഞ്ഞ് പ്രതിഷേധിച്ചയാള്‍ക്ക് മുന്നില്‍ ഔദ്യോഗിക വാഹനം നിറുത്തി കൈകൊടുത്ത് പഞ്ചാബ് മുഖ്യമന്ത്രി; ധൈര്യം പകര്‍ന്ന് എല്ലാം ക്ഷമയോടെ കേട്ട് ആശ്വസിപ്പിച്ച് വിട്ട് ഭഗവന്ത് സിംഗ് മാന്‍, വൈറലായി വീഡിയോ

 



ചണ്ഡിഗഡ്: (www.kvartha.com) സംഗ്രൂര്‍ ഉപതെരഞ്ഞെടുപ്പ് റോഡ് ഷോയ്ക്കിടെ അഗ്‌നിപഥ് പ്രതിഷേധക്കാരനെ ക്ഷമയോടെ കേട്ട് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാന്‍. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. 

അഗ്‌നിപഥ് പദ്ധതിക്കെതിരെ കറുപ്പണിഞ്ഞ് പ്രതിഷേധിച്ചയാള്‍ക്ക് മുന്നില്‍ ഔദ്യോഗിക വാഹനം നിറുത്തി, അയാളുടെ കൈ പിടിച്ച് അയാള്‍ക്ക് പറയാനുള്ളത് മുഴുവന്‍ ക്ഷമയോടെ കേട്ടാണ് മുഖ്യമന്ത്രി തന്റെ യാത്ര തുടര്‍ന്നത്.

മുഖ്യമന്ത്രിയുടെ വാഹനത്തിനുനേരെ കറുത്ത ടീ ഷര്‍ട് ധരിച്ച ഒരാള്‍ കൈവീശി കാണിക്കുന്നത് വീഡിയോയില്‍ കാണാം. ഉടന്‍ വാഹനം നിറുത്താന്‍ ആവശ്യപ്പെട്ട മാന്‍, പ്രതിഷേധക്കാരന് പറയാനുള്ളത് മുഴുവന്‍ കേട്ടു. പ്രതിഷേധക്കാരന്റെ കൈയില്‍ മുറുകെ പിടിച്ചുകൊണ്ട് അയാള്‍ക്ക് ധൈര്യം പകര്‍ന്നുകൊണ്ടാണ് മുഖ്യമന്ത്രി അയാള്‍ക്ക് പറയാനുള്ളത് മുഴുവനും കേട്ടത്.

Bhagwant Mann | കറുപ്പണിഞ്ഞ് പ്രതിഷേധിച്ചയാള്‍ക്ക് മുന്നില്‍ ഔദ്യോഗിക വാഹനം നിറുത്തി കൈകൊടുത്ത് പഞ്ചാബ് മുഖ്യമന്ത്രി; ധൈര്യം പകര്‍ന്ന് എല്ലാം ക്ഷമയോടെ കേട്ട് ആശ്വസിപ്പിച്ച് വിട്ട് ഭഗവന്ത് സിംഗ് മാന്‍, വൈറലായി വീഡിയോ


അഗ്‌നിപഥ് പദ്ധതിയുമായി മുന്നോട്ട് പോകുന്നതിന് മുമ്പ് അതേക്കുറിച്ച് രാഷ്ട്രീയ നേതൃത്വം വിശദമായി ചര്‍ച ചെയ്യണമെന്നായിരുന്നു യുവാവിന്റെ ആവശ്യമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. ഇതിന് മറുപടിയായി വിഷയത്തില്‍ എംപിമാരുടെ യോഗം വിളിച്ച് ചേര്‍ത്താല്‍ താന്‍ തീര്‍ച്ചയായും പങ്കെടുക്കുമെന്ന് മാന്‍ ഉറപ്പു നല്‍കിയെന്നാണ് വിവരം.      

ഇതിന്റെ വീഡിയോ ആംആദ്മി പാര്‍ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. എന്തുകൊണ്ടാണ് പഞ്ചാബ് ഭഗവന്ത് സിംഗ് മാനെ ഇഷ്ടപ്പെടുന്ന് എന്നതിന് ഈ സംഭവം ഉദാഹരമാണെന്നാണ് വീഡിയോയ്ക്ക് തലക്കെട്ട് നല്‍കിയിരിക്കുന്നത്. 


Keywords:  News,National,India,Punjab,Top-Headlines,Trending,Protest,Protesters,CM,Social-Media,Twitter,Video,Politics,party,AAP, Bhagwant Mann stop his SUV during Sangrur bypoll roadshow to listen to 'Agnipath' protester
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia