SI booked | വളര്‍ത്തുമകളെയും ഭാര്യാ സഹോദരിയേയും ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ എസ്ഐക്കെതിരെ കേസെടുത്തു; പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് നിര്‍ബന്ധിച്ചതായി ഭാര്യ

 


ബംഗ്ലൂര്‍: (www.kvartha.com) പതിമൂന്നുകാരിയായ വളര്‍ത്തുമകളെയും ഭാര്യാ സഹോദരിയേയും ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയില്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ പോക്‌സോ കേസ് രെജിസ്റ്റര്‍ ചെയ്തു. എസ്ഐയുടെ രണ്ടാം ഭാര്യ ബംഗ്ലൂറുവിലെ ജെസി നഗര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തതെന്ന് ഐഎഎന്‍എസ് റിപോര്‍ട് ചെയ്തു.

SI booked | വളര്‍ത്തുമകളെയും ഭാര്യാ സഹോദരിയേയും ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ എസ്ഐക്കെതിരെ കേസെടുത്തു; പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് നിര്‍ബന്ധിച്ചതായി ഭാര്യ

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളില്‍ നിന്നുള്ള സംരക്ഷണ നിയമം (Pocso), ബലാത്സംഗം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് തിങ്കളാഴ്ച അറിയിച്ചു. ഭര്‍ത്താവ് തന്നെ പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് നിര്‍ബന്ധിച്ചതായും പരാതിക്കാരി ആരോപിച്ചിട്ടുണ്ട്.

ആദ്യ ഭര്‍ത്താവിനെതിരെ പരാതി നല്‍കാനെത്തിയപ്പോഴാണ് വനിതാ പൊലീസ് സ്റ്റേഷനില്‍ വെച്ച് ഇപ്പോഴത്തെ ഭര്‍ത്താവായ സബ് ഇന്‍സ്‌പെക്ടറെ യുവതി ആദ്യമായി കാണുന്നത്. തനിക്കെതിരെ ആദ്യ ഭാര്യ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്താന്‍ അന്ന് സബ് ഇന്‍സ്‌പെക്ടറും എത്തിയിരുന്നു. അവിടെ വെച്ച് ഇരുവരും സൗഹൃദത്തിലായി. തുടര്‍ന്ന് മുന്‍ ഭര്‍ത്താവിനെ വിവാഹമോചനം ചെയ്ത ശേഷം ഇരുവരും വിവാഹിതരായി.

വിവാഹം കഴിഞ്ഞ് ആദ്യ ദിവസങ്ങളില്‍ ദമ്പതികള്‍ നല്ലരീതിയിലാണ് ജീവിച്ചിരുന്നതെന്നും എന്നാല്‍ കാലക്രമേണ ബന്ധം വഷളായെന്നും യുവതി പരാതിയില്‍ പറയുന്നു.

പൊലീസ് സൂപ്രണ്ട് ഓഫിസില്‍ ഡെപ്യൂടേഷനിലാണ് എസ്ഐ ജോലി ചെയ്യുന്നത്.

Keywords: Bengaluru: SI booked for allegedly abusing step daughter, sister-in-law, Bangalore, News, Police, Molestation, Complaint, Allegation, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia