Modi's City Visit Expense | മോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ബൃഹത് ബെംഗ്‌ളൂറു മഹാനഗര പാലികെ 24 കോടി രൂപ ചെലവഴിച്ചെന്ന് റിപോര്‍ട്; ഒന്നര വര്‍ഷമായി നന്നാക്കാതെ കിടന്ന റോഡുകള്‍ 4 ദിവസം കൊണ്ട് മനോഹരമാക്കി!

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ബെംഗ്‌ളൂറു: (www.kvartha.com) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബെംഗ്‌ളൂറു സന്ദര്‍ശനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും ബൃഹത് ബെംഗ്‌ളൂറു മഹാനഗര പാലികെ (ബിബിഎംപി) ചെലവഴിച്ചത് 24 കോടി രൂപയെന്ന് വെളിപ്പെടുത്തല്‍. റോഡുകളുടെ ടാറിങ്, കുഴികള്‍ അടയ്ക്കല്‍, പുതുതായി ടാറിങ് നടത്തിയ റോഡുകളില്‍ വെള്ള രേഖ അടയാളപ്പെടുത്തുന്നതിനുള്ള ഡ്രെയിനുകള്‍ മൂടല്‍ എന്നിവ ഇതില്‍ ഉള്‍പെടുന്നു.

കോമഘട, ഹെബാല പരിസരങ്ങളിലെ റോഡുകള്‍ നന്നാക്കാന്‍ 14 കോടി രൂപ ചെലവഴിച്ചതായി സ്‌പെഷ്യല്‍ കമീഷനര്‍ രവീന്ദ്ര അറിയിച്ചു. തെരുവ് വിളക്കുകള്‍ ശരിയാക്കുന്നതിനും പുതിയവ സ്ഥാപിക്കുന്നതിനും സെന്റര്‍ മീഡിയന്‍ സൈഡ് വെയ്ക്കുകള്‍ നിര്‍മിക്കുന്നതിനും കോണ്‍ക്രീറ്റ് സ്ലാബുകള്‍ ഉപയോഗിച്ച് ഓടകള്‍ ശരിയാക്കുന്നതിനും 10 കോടി രൂപ ചെലവഴിച്ചു.

കമീഷനറുടെ അഡ്മിനിസ്‌ട്രേറ്റേഴ്‌സ് അകൗണ്ടില്‍ നിന്നാണ് സന്ദര്‍ശന ചെലവ് വഹിച്ചെന്നാണ് വിവരം. ഈ പ്രദേശങ്ങളിലെ പ്രശ്നങ്ങള്‍ കഴിഞ്ഞ 1.5 വര്‍ഷമായി പൗര ഏജന്‍സികള്‍ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും ആ സമയത്ത് സംഭവിക്കാത്തത് വെറും നാല് ദിവസത്തിനുള്ളില്‍ സംഭവിച്ചെന്നും ദ ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപോര്‍ട് ചെയ്യുന്നു.

Modi's City Visit Expense | മോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ബൃഹത് ബെംഗ്‌ളൂറു മഹാനഗര പാലികെ 24 കോടി രൂപ ചെലവഴിച്ചെന്ന് റിപോര്‍ട്; ഒന്നര വര്‍ഷമായി നന്നാക്കാതെ കിടന്ന റോഡുകള്‍ 4 ദിവസം കൊണ്ട് മനോഹരമാക്കി!


പ്രധാനമന്ത്രി മോദിയെ വരവേല്‍ക്കാന്‍ നഗരം ഒരു ഉത്സവ ലഹരിയിലായിരുന്നെന്ന് ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടം മുതല്‍ നഗര പാലികെ ഉദ്യോഗസ്ഥര്‍ വരെ വിന്യസിക്കപ്പെട്ടു.

പ്രധാനമന്ത്രി തന്റെ സന്ദര്‍ശന വേളയില്‍ ഐ ഐ എസ് സിയിലെ ബ്രെയിന്‍ സെല്‍ റിസര്‍ച് സെന്ററും 800-ലധികം കിടക്കകളുള്ള മള്‍ടി സ്പെഷ്യാലിറ്റി ആശുപത്രിയും ഉദ്ഘാടനം ചെയ്തു. 15,000 കോടി രൂപയുടെ ബെംഗ്‌ളൂറു സബ്-അര്‍ബന്‍ റെയില്‍ പദ്ധതിയും ഔടര്‍ റിംഗ് റോഡ് വികസന പദ്ധതിക്കും പ്രഖ്യാപിച്ചു. മറ്റുള്ളവയ്ക്ക് 35,000 കോടിയും പ്രഖ്യാപിച്ചു.

Aster mims 04/11/2022
Keywords: News,National,India,Bangalore,Road,Narendra Modi,Prime Minister, Bengaluru civic body spent Rs 24 crore in connection with Modi's city visit
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script