Bank Manager Arrested | ഡേറ്റിങ് ആപ് വഴി പരിചയപ്പെട്ട പെണ്‍കുട്ടിക്ക് പണം നല്‍കാനായി വെട്ടിപ്പ്; ഉപഭോക്താവിന്റെ അകൗണ്ട് ഉപയോഗിച്ച് വ്യാജരേഖ ചമച്ച് ബാങ്കില്‍ നിന്ന് 6 കോടി തട്ടിയെടുത്തതായി പരാതി; ബാങ്ക് മാനേജര്‍ അറസ്റ്റില്‍
Jun 25, 2022, 11:15 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബെംഗ്‌ളൂറു: (www.kvartha.com) ഉപഭോക്താവിന്റെ അകൗണ്ട് ഉപയോഗിച്ച് വ്യാജരേഖ ചമച്ച് ബാങ്കില്‍ നിന്ന് ആറ് കോടി തട്ടിയെടുത്തെന്ന പരാതിയില്‍ ബാങ്ക് മാനേജര്‍ അറസ്റ്റില്‍. ഹനുമന്ത്‌നഗറിലെ ഇന്‍ഡ്യന്‍ ബാങ്ക് മാനേജര്‍ ഹരിശങ്കര്‍ ആണ് പിടിയിലായത്. ഡേറ്റിങ് ആപ് വഴി പരിചയപ്പെട്ട പെണ്‍ സുഹൃത്തിന് നല്‍കാനാണ് തട്ടിപ്പ് നടത്തിയതെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 10 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
മെയ് 13 മുതല്‍ 19 വരെയുള്ള സമയത്താണ് ഇയാള്‍ ഇടപാടുകള്‍ നടത്തിയത്. ഇതിനിടെ മാനേജര്‍ ആറ് കോടി പിന്‍വലിച്ചത് മറ്റ് ഉദ്യോഗസ്ഥര്‍ അറിയുകയായിരുന്നു. ഇതോടെയാണ് വന്‍ തട്ടിപ്പ് പുറത്ത് വന്നത്. സംഭവത്തില്‍ ഹരിശങ്കറിനും മറ്റ് രണ്ട് ഉദ്യോഗസ്ഥര്‍ക്കുമെതിരെ പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബാങ്കിന്റെ സോണല്‍ മാനേജര്‍ ഡിഎസ് മൂര്‍ത്തിയുടെ പരാതിയിലാണ് കേസ്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: നാല് മാസം മുമ്പാണ് ഹരിശങ്കര്‍ ഒരു ഡേറ്റിംഗ് ആപില്‍ തന്റെ പേര് രെജിസ്റ്റര്‍ ചെയ്തത്. ശേഷം ആപ് വഴി ഒരു പെണ്‍കുട്ടിയുമായി അടുത്തു. പിന്നീട് ഇരുവരും ചാറ്റിംഗും തുടങ്ങി. അടുത്തിടെ പെണ്‍കുട്ടി 12 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇതോടെ ഇയാള്‍ ഈ തുക യുവതിക്ക് നല്‍കി. പിന്നീട് യുവതി കൂടുതല്‍ തുക ആവശ്യപ്പെട്ടതോടെ ഇയാള്‍ ലോണ്‍ എടുത്ത് പണം നല്‍കുകയായിരുന്നു.
തന്റെ ബാങ്കിലെ ഉപഭോക്താവായ അനിത എന്നയാളുടെ അകൗണ്ട് ഉപയോഗിച്ചാണ് ഇയാള്‍ ആറ് കോടി ലോണ്‍ എടുത്ത് പെണ്‍കുട്ടിക്ക് നല്‍കിയത്. അനിതയ്ക്ക് ബാങ്കില്‍ ഫിക്സഡ് ഡെപോസിറ്റ് ഉള്ളതിനാല്‍ ലോണ്‍ എളുപ്പത്തില്‍ പാസാക്കാനും ഇയാള്‍ക്ക് കഴിഞ്ഞു. അനിത അടുത്തിടെ 1.3 കോടി രൂപ ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. ഇതില്‍ നിന്നും 75 ലക്ഷം ലോണ്‍ ആയി തിരികെ വാങ്ങി. ഈ സമയത്ത് സമര്‍പിച്ച രേഖകള്‍ ഉപയോഗിച്ചാണ് മാനേജര്‍ പണം തട്ടിയതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

