Youths in remand | 'വഴിയരികിൽ നിർത്തിയിട്ട നൂറിലധികം വാഹനങ്ങളുടെ ബാറ്ററി മോഷ്ടിച്ചു'; യുവാക്കൾ റിമാൻഡിൽ

 


കണ്ണൂർ: (www.kvartha.com) കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ വഴിയരികിൽ നിർത്തിയിടുന്ന വാഹനങ്ങളുടെ ബാറ്ററി മോഷണം നടത്തുന്ന റാകറ്റിലെ മൂന്നു പേരെ രഹസ്യ നീക്കത്തിലുടെ പിടികൂടിയതായി ചൊക്ലി പൊലീസ് അറിയിച്ചു. കണ്ണൂർ ജില്ലയിലെ യദുകൃഷ്ണൻ (19), സവാദ് (22), കെ അശ്വന്ത് (22) എന്നിവരെയാണ് ചൊക്ലി പൊലീസ് ശനിയാഴ്ച രാത്രി 11 മണിക്ക് തലശേരിയിൽ നിന്ന് പിടികൂടിയത്. തുടർന്ന് തലശേരി ജെ എഫ് സി എം കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
                
Youths in remand | 'വഴിയരികിൽ നിർത്തിയിട്ട നൂറിലധികം വാഹനങ്ങളുടെ ബാറ്ററി മോഷ്ടിച്ചു'; യുവാക്കൾ റിമാൻഡിൽ

കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്നായി നൂറിലധികം ബാറ്ററികളാണ് വിവിധ ദിവസങ്ങളിലായി മോഷണം പോയത്. പിണറായി, വടകര, നാദാപുരം, ഏറാമല, പെരിങ്ങത്തൂർ, ചോമ്പാല ,പാനൂർ, കുന്നുമ്മക്കര, എടച്ചേരി എന്നിവിടങ്ങളിൽ നിന്നുമായാണ് മോഷണം നടന്നത്. സംഘത്തിൽ ആറിലധികം അംഗങ്ങളുണ്ടെന്ന് സൂചനയുണ്ട്. ഒരു ബാറ്ററിക്ക് കടകളിൽ വിറ്റാൽ മൂവായിരം രൂപയോളം ലഭിക്കും. ബാറ്ററി കടകൾ നടത്തുന്നവരെയും ചൊക്ലി പോലീസ് തെളിവെടുപ്പിനായി വിളിച്ചു വരുത്തി.

താഴെ പൂക്കോത്ത് നിർത്തിയിട്ട റാണി പബ്ലിക് സ്കൂളിൻ്റെ ബാറ്ററി മോഷണം പോയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. ബസ്, ടിപർ ലോറികൾ, ഓടോറിക്ഷ തുടങ്ങിയവയിൽ നിന്നുമാണ് കൂടുതലും ബാറ്ററികൾ നഷ്ടമായത്. ചോമ്പാല, പാനൂർ എന്നിവിടങ്ങളിലെ നാല് ബസുകളിൽ നിന്നുമായി ബാറ്ററികൾ നഷ്ടപ്പെട്ടിട്ടുണ്ട്. ചൊക്ലി ഇൻസ്പക്ടർ സി ഷാജു, എസ് ഐ സൂരജ് ഭാസ്കർ, എ എസ് ഐമാരായ സഹദേവൻ, സുധീർ, അനിൽ, രാംമോഹൻ, എസ് സി പി ഒ ബൈജു എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Keywords: 'Batteries of more than 100 vehicles stolen'; Youths in remand, Kerala, News, Top-Headlines, Kannur, Remanded, Vehicles, Theft, Kozhikode, Police, Battery.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia