SWISS-TOWER 24/07/2023

Soumya Joby Attacked | 'വനിതാ പഞ്ചായത് പ്രസിഡന്റിനെ ഒരു സംഘം കയ്യേറ്റം ചെയ്തു; വസ്ത്രം വലിച്ചുകീറി, ഓഫിസിന് മുന്നില്‍ തടഞ്ഞുവച്ചു'

 


ADVERTISEMENT

പത്തനംതിട്ട: (www.kvartha.com) വനിതാ പഞ്ചായത് പ്രസിഡന്റിനെ ഒരു സംഘം കയ്യേറ്റം ചെയ്തതായി പരാതി. പുറമറ്റം പഞ്ചായത് പ്രസിഡന്റ് സൗമ്യ ജോബിയെ ആണ് ഒരുസംഘം കയ്യേറ്റം ചെയ്തതെന്നാണ് പരാതിയില്‍ പറയുന്നത്. 

പഞ്ചായത് ഓഫിസിനു മുന്നില്‍ തടഞ്ഞുവച്ച് ഇവരുടെ വസ്ത്രം വലിച്ചുകീറിയെന്നും പരാതിയുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.45 ന് ആയിരുന്നു സംഭവം. ഇത് സംബന്ധിച്ച് കോയിപ്രം പൊലീസില്‍ സൗമ്യ പരാതി നല്‍കി.

സൗമ്യയുടെ മുടിയില്‍ പിടിച്ച് വലിച്ചതായും പറയുന്നു. സിപിഎം പഞ്ചായത് അംഗങ്ങളായ സാബു ബഹനാന്‍, ഷിജു പി കുരുവിള, ലോകല്‍ സെക്രടറി അജിത് പ്രസാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കയ്യേറ്റം നടന്നതെന്ന് സൗമ്യ പറഞ്ഞു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

പ്രസിഡന്റിനെതിരായ എല്‍ഡിഎഫ് അവിശ്വാസം ചര്‍ചചെയ്യാതെ തള്ളിയിരുന്നു. എല്‍ഡിഎഫ് സ്വതന്ത്രയായാണ് സൗമ്യ മത്സരിച്ചത്. സൗമ്യയ്ക്ക് ഒരു വര്‍ഷത്തെ കാലാവധിയാണ് പാര്‍ടിക്കുള്ളിലെ ധാരണപ്രകാരം പറഞ്ഞിരുന്നത്. 

എന്നാല്‍ ഇതിനുശേഷവും രാജിവയ്ക്കാത്തതിനെ തുടര്‍ന്ന് എല്‍ഡിഎഫ് അംഗങ്ങള്‍ തന്നെ ഇവര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. ഈ അവിശ്വാസപ്രമേയം ക്വാറം തികയാത്തതിനാല്‍ കഴിഞ്ഞദിവസം ചര്‍ചയ്‌ക്കെടുക്കാതെ പരാജയപ്പെട്ടിരുന്നു.

ഇതേ തുടര്‍ന്ന് ഇവര്‍ക്കെതിരെ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പൊലീസ് സംരക്ഷണം ഒരുക്കിയിരുന്നു. കഴിഞ്ഞ ദിവസം പഞ്ചായതിലെ ജീപും കുറച്ചാളുകള്‍ തല്ലി തകര്‍ത്തിരുന്നു. തുടര്‍ന്നാണ് സൗമ്യയ്‌ക്കെതിരെയുള്ള ആക്രമണം ഉണ്ടാകുന്നത്. അവിശ്വാസം കൊണ്ടുവന്നതിനെ തുടര്‍ന്ന് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നതിനാല്‍ എല്‍ഡിഎഫ് അംഗങ്ങളാണ് ആക്രമണം നടത്തിയതെന്നാണ് സൗമ്യയുടെ ആരോപണം.

Soumya Joby Attacked | 'വനിതാ പഞ്ചായത് പ്രസിഡന്റിനെ ഒരു സംഘം കയ്യേറ്റം ചെയ്തു; വസ്ത്രം വലിച്ചുകീറി, ഓഫിസിന് മുന്നില്‍ തടഞ്ഞുവച്ചു'


സംഭവത്തില്‍ നാല് സ്ത്രീകൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്. സിപിഎം പ്രവർത്തക ശോഭിക കണ്ടാലറിയാവുന്ന മറ്റ് മൂന്ന് പേർ എന്നിവർക്കെതിരെയാണ് കേസ്.

Keywords: Attack against Puramattom Panchayath President Soumya Joby, Pathanamthitta, News, Politics, CPM, Attack, Complaint, Police, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia