Follow KVARTHA on Google news Follow Us!
ad

Joins together for childrens | ഭിന്നശേഷി കുട്ടികൾക്കായി ആസ്റ്ററും പീസ് വാലിയും ഒരുമിച്ച് പ്രവർത്തിക്കാൻ ധാരണ; സാധ്യമാവുക വിദഗ്ധ സേവനങ്ങൾ അടക്കമുള്ള നേട്ടങ്ങൾ

Aster and Peace Valley joins together for differently-abled childrens#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കോഴിക്കോട്: (www.kvartha.com) വളർചാ കാലയളവിൽ വ്യത്യസ്ത വെല്ലുവിളികൾ നേരിടുന്ന കുഞ്ഞുങ്ങളെ നേരത്തെ കണ്ടെത്തി സ്വയം പര്യാപ്തരാക്കുന്ന പീസ് വാലിയുടെ ഏർലി ഇന്റർവെൻഷൻ സെന്റർ ഫോർ ഡെവലപ്മെന്റൽ ഡിസബിലിറ്റീസും ലോകത്തിലെ ഏറ്റവും വലിയ ചികിത്സാ ശൃംഖലകളിലൊന്നായ ആസ്റ്ററും കൈകോർക്കുന്നു.
  
Kozhikode, Kerala, News, Top-Headlines, Children, Hospital, Health, Treatment, Aster and Peace Valley joins together for differently-abled childrens.

ആസ്റ്റർ ആശുപത്രികളിലെ വിദഗ്ധരായ ഡോക്ടർമാരുടെയും തെറാപിസ്റ്റുകളുടെയും സേവനം, നിർധനരായ കുട്ടികൾക്കുള്ള ചികിത്സ സൗകര്യങ്ങൾ എന്നിങ്ങനെ ബഹുമുഖമായ സഹകരമാണ് ഇതിലൂടെ സാധ്യമാവുന്നത്. ഈ വർഷം ജനുവരിയിൽ പീസ് വാലിയിൽ ആരംഭിച്ച കേന്ദ്രത്തിൽ ആറ് വയസ് വരെയുള്ള 70 കുട്ടികൾ സൗജന്യമായി വ്യത്യസ്ത തെറാപികൾക്ക് വിധേയരാവുന്നുണ്ട്.

ആസ്റ്റർ മിംസ് കേരള ആൻഡ് ഒമാൻ റീജ്യനൽ ഡയറക്ടര്‍ ഫർഹാൻ യാസീൻ, പീസ് വാലി ചെയർമാൻ പി എം അബൂബകർ എന്നിവരാണ് ധാരണ പത്രത്തിൽ ഒപ്പുവെച്ചത്. പീഡിയാട്രിക് മേധാവി ഡോ. ജീസൻ ഉണ്ണി, ഡോ. സൂസൻ മേരി സകരിയ, ലത്വീഫ് ഖാസിം, പീസ് വാലി ഭാരവാഹികളായ കെ എ ശമീർ, കെ എച് ഹമീദ് എന്നിവർ സന്നിഹിതരായിരുന്നു.

Post a Comment